സോഷ്യൽ ഫോറം ഒമാനും ആസ്റ്റർ റോയൽ ഹോസ്പിറ്റലും സംയുക്തമായി നടത്തിയ സൗജന്യ മെഡിക്കൽ ക്യാമ്പിൽ ഡോ. അഞ്ജു മുല്ലത്ത് സംസാരിക്കുന്നു 

സൗജന്യ മെഡിക്കൽ ക്യാമ്പും ഉദരരോഗ പരിശോധനയും

മസ്കത്ത്: ഇന്ത്യൻ സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി സോഷ്യൽ ഫോറം ഒമാനും ആസ്റ്റർ റോയൽ ഹോസ്പിറ്റലും സംയുക്തമായി സൗജന്യ മെഡിക്കൽ ക്യാമ്പും ഉദരരോഗ പരിശോധനയും നടത്തി. അൽ റഫ സെന്റർ ഫോർ എക്സലൻസ് ബിൽഡിങ്ങിൽ നടന്ന പരിപാടിയിൽ നൂറോളം പേർ പങ്കെടുത്തു. അനസ് ഇടുക്കി അധ്യക്ഷത വഹിച്ചു. സോഷ്യൽ ഫോറം ഒമാൻ വൈസ് പ്രസിഡന്‍റ് ഷമീർ പത്തനംതിട്ട സ്വാതന്ത്ര്യദിന സന്ദേശം കൈമാറി.

ആസ്റ്റർ ഹോസ്പിറ്റലിലെ സ്പെഷലിസ്റ്റ് ഗ്യാസ്ട്രോ എൻട്രോളജിസ്റ്റ് ഡോ. അഞ്ജു മുല്ലത്ത് സംസാരിച്ചു. ആസ്റ്റർ ഹോസ്പിറ്റൽ മാർക്കറ്റിങ് മാനേജർ സുമിത് കുമാർ ക്യാമ്പിൽ പങ്കെടുത്തവർക്ക് പ്രിവിലേജ് കാർഡ് കൈമാറി. സോഷ്യൽ ഫോറം ഒമാൻ പ്രതിനിധി റാമിസ് അലി കാലിക്കറ്റ്, ആസ്റ്റർ ഹോസ്പിറ്റൽ പ്രതിനിധികളായ ഫസൽ കോഴിക്കോട്, റമീസ് തലശ്ശേരി എന്നിവർ നേതൃത്വം നൽകി.

Tags:    
News Summary - Free Medical Camp and Stomach Checkup

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.