പിടികൂടിയ മയക്കുമരുന്ന്
Posted On
date_range Updated On
date_range മയക്കുമരുന്നുമായി നാലുപേർ പിടിയിൽ
മസ്കത്ത്: മയക്കുമരുന്ന് കൈവശംവെച്ചതിന് നാലുപേരെ തെക്കൻ ബാത്തിന ഗവർണറേറ്റിൽനിന്ന് റോയൽ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്തു. നാല് ഏഷ്യൻ പ്രവാസികളെയാണ് പിടികൂടിയത്. ഇവരിൽനിന്ന് 18 കിലോയിലധികം ക്രിസ്റ്റൽ മെത്ത്, ഹഷീഷ്, 3,000 സൈക്കോട്രോപിക് ഗുളികകൾ എന്നിവ പിടിച്ചെടുത്തു.
വടക്കൻ ബാത്തിന പൊലീസുമായി സഹകരിച്ച് ആന്റി നാർകോട്ടിക് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് വിഭാഗമാണ് ഇവരെ പിടികൂടിയത്. നിയമനടപടികൾ പൂർത്തിയാക്കുകയാണെന്ന് അധികൃതർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.