പിടികൂടിയ മയക്കുമരുന്ന്
Posted On
date_range Updated On
date_range മയക്കുമരുന്നുമായി നാലുപേർ പിടിയിൽ
മസ്കത്ത്: വൻതോതിൽ മയക്കുമരുന്ന് കൈവശം വെച്ചതിന് നാലുപേരെ റോയൽ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്തു. തെക്കൻ ശർഖിയ ഗവർണറേറ്റ് പൊലീസ് കമാൻഡുമായി സഹകരിച്ച് മയക്കുമരുന്ന്, സൈക്കോട്രോപിക് ലഹരിവസ്തുക്കൾ എന്നിവയെ പ്രതിരോധിക്കാനുള്ള ജനറൽ ഡിപ്പാർട്ട്മെൻറ് ആണ് ഏഷ്യൻ പ്രവാസികളെ പിടികൂടിയത്.
79 കിലോഗ്രാം ക്രിസ്റ്റൽ മെത്ത്, ഹാഷിഷ്, 24,000 സൈക്കോട്രോപിക് ഗുളികകൾ എന്നിവ പ്രതികളുടെ പക്കൽനിന്ന് പിടിച്ചെടുത്തു. നിയമനടപടികൾ നടന്നുവരികയണെന്ന് അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.