റൗ​ന​ക് സൊ​ഹാ​ർ എ​ഫ്.​സി സു​ഹാ​റി​ൽ ന​ട​ത്തി​യ ഒ​ന്നാ​മ​ത് എ​യ്റ്റ്സ് ലീ​ഗ് ഫു​ട്ബാ​ൾ

ടൂ​ർ​ണ​മെൻറി​ൽ ജേ​താ​ക്ക​ളാ​യ കെ.​ആ​ർ.​എ​സ്​ ഷി​നാ​സ് എ​ഫ്.​സി

ഫു​ട്ബാ​ൾ ടൂ​ർ​ണ​മെൻറ്​: കെ.​ആ​ർ.​എ​സ്​ ഷി​നാ​സ്എ ​ഫ്.​സി ജേ​താ​ക്ക​ൾ

മ​സ്​​ക​ത്ത്​: റൗ​ന​ക് സൊ​ഹാ​ർ എ​ഫ്.​സി സു​ഹാ​റി​ൽ ന​ട​ത്തി​യ ഒ​ന്നാ​മ​ത് എ​യ്റ്റ്സ് ലീ​ഗ് ഫു​ട്ബാ​ൾ ടൂ​ർ​ണ​മെൻറി​ൽ കെ.​ആ​ർ.​എ​സ്​ ഷി​നാ​സ് എ​ഫ്.​സി ജേ​താ​ക്ക​ളാ​യി. വി​ജ​യി​ക​ൾ​ക്ക്​ മാ​സൂ​ൺ ഡ​യ​റി സ്പോ​ൺ​സ​ർ ചെ​യ്ത വി​ന്നേ​ഴ്സ് ട്രോ​ഫി സ​മ്മാ​നി​ച്ചു. വൈ ​മാ​ർ​ട്ട്​ സ്പോ​ൺ​സ​ർ ചെ​യ്ത റ​ണ്ണേ​ഴ്സ് ട്രോ​ഫി ജിം​ഖാ​ന സൊ​ഹാ​ർ എ​ഫ്.​സി​യും നേ​ടി. നി​സ്മ​ത് അ​ധ​റ എ​ൽ.​എ​ൽ.​സി സ്പോ​ൺ​സ​ർ ചെ​യ്​​ത സെ​ക്ക​ൻ​ഡ്​ റ​ണ്ണേ​ഴ്സ് ട്രോ​ഫി സൂ​പ്പ​ർ സ്​​റ്റു​ഡി​യോ മ​ജീ​സ് എ​ഫ്.​സി സ്വ​ന്ത​മാ​ക്കി.

ടൂ​ർ​ണ​മെൻറി​ലെ മി​ക​ച്ച താ​ര​മാ​യി അ​മീ​ർ മ​ല​പ്പു​റം, ഗോ​ളി​യാ​യി ജാ​ബി​ർ ക​ണ്ണൂ​ർ, ടോ​പ് സ്കോ​റ​റാ​യി ഹം​ദാ​ൻ വ​യ​നാ​ട്, എ​മ​ർ​ജി​ങ്​ പ്ല​യ​റാ​യി യ​ധു, മി​ക​ച്ച ഡി​ഫ​ൻ​റ​റാ​യി സി​യാ​ദ് കാ​സ​ർ​കോ​ടി​നെ​യും തെ​ര​ഞ്ഞെ​ടു​ത്തു. ടൂ​ർ​ണ​മെൻറ് സി​നി ആ​ർ​ട്ടി​സ്​​റ്റ്​ സി​റാ​ജ് കാ​ക്കൂ​ർ ഉ​ദ്ഘാ​ട​നം ചെ​യ്​​തു. നി​ര​വ​ധി ഷോ​ർ​ട്ട് ഫി​ലി​മു​ക​ളി​ലൂ​ടെ ശ്ര​​ദ്ധേ​യ​നാ​യി സി​റാ​ജ് കാ​ക്കൂ​ർ​ ഉ​പ​ഹാ​ര​വും സ​മ​ർ​പ്പി​ച്ചു. അ​ക്വി​ബ്, ഹം​ദാ​ൻ, സു​ബി​ൻ, റോ​ഷ​ൻ, അ​ലി അ​ക്ബ​ർ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. അ​മീ​ർ അ​ൽ ബ​ലു​ച്ചി, അ​ർ​ഷാ​ദ്, മു​ബാ​റ​ക്, വി​ജേ​ഷ് എ​ന്നി​വ​ർ മ​ത്സ​ര​ങ്ങ​ൾ നി​യ​ന്ത്രി​ച്ചു. ഫ​ല​ജ് കെ.​എം.​സി.​സി പ്ര​തി​നി​ധി എം.​വി. ന​വാ​സ് സ്വാ​ഗ​ത​വും സ​മീ​ർ പ​ട്ടാ​യി ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - Football Tournament: KRS Shinas \ AFC Winners

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.