സലാല: സാപ്പിൽ എഫ്.സി. സംഘടിപ്പിച്ച ഫുട്ബാൾ ടൂർണമെൻറിൽ എൻ.ടെക് എഫ്.സി ചാമ്പ്യന്മാരായി. ഫൈനലിൽ സാപ്പിൽ എഫ്.സിയെ മൂന്നു ഗോളിനാണ് പരാജയപ്പെടുത്തിയത്. നിശ്ചിത സമയത്തും ഗോൾരഹിതമായതിനാൽ ടൈ ബ്രേക്കറിലാണ് വിജയികളെ തെരഞ്ഞെടുത്തത്. ഗൾഫ് സ്റ്റേഡിയത്തിൽ നടന്ന മത്സരം അബൂതഹ്നൂൻ എം.ഡി. ഒ. അബ്ദുൽ ഗഫൂർ കിക്കോഫ് ചെയ്തു.
ജംഷാദ് അലി, സബീർ വണ്ടൂർ, ജുനൈദ്, ശിഹാബ് കാളികാവ് എന്നിവർ നിയന്ത്രിച്ചു. മികച്ച കളിക്കാരനായി നബ്ഹാനെയും ഗോൾ കീപ്പറായി സുബൈറിനെയും തെരഞ്ഞെടുത്തു. നിഹാലാണ് കൂടുതൽ ഗോളുകൾ നേടിയത്. ഗ്ലെയ്സ് ടെക് എം.ഡി സൈദ് അബ്ദുല്ല റാഫെത് സമ്മാനദാനം നിർവഹിച്ചു. മൻസൂർ പട്ടാമ്പി, നൂർ നവാസ്, അയ്യൂബ്, സലീം ബാബു എന്നിവർ നേതൃത്വം നൽകി. ഒമ്പത് ടീമുകളാണ് പങ്കെടുത്തത്. ഈദ്-ഓണം ആഘോഷങ്ങളുടെ ഭാഗമായാണ് ടൂർണമെൻറ് സംഘടിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.