ബുറൈമി: ബുറൈമി മാർക്കറ്റ് വാരിയേഴ്സ് ഫുട്ബാൾ ക്ലബിെൻറ രണ്ടാം വാർഷികോത്സവം ബുറൈമി സഫീർ സ്റ്റേഡിയത്തിൽ വിപുലമായ പരിപാടികളോടെ നടന്നു. തീറ്റ മത്സരവും വെള്ളംകുടി മത്സരവും കാണികളിൽ ആവേശമുണർത്തി. സെവൻസ് ഫുട്ബാൾ ടൂർണമെൻറിൽ ബുറൈമിയിലെ മലയാളി താരങ്ങൾ അണിനിരന്ന പ്രമുഖ ടീമുകളായ ബുറൈമി ബ്ലാസ്റ്റേഴ്സ്, ഇന്ത്യൻ ലയൺസ്, ത്വൈബ ബേക്കറി, മാർക്കറ്റ് വാരിയേഴ്സ് തുടങ്ങിയവർ മാറ്റുരച്ചു.
ബുറൈമി മാർക്കറ്റ് വാരിയേഴ്സിനാണ് കിരീടം. ഇന്ത്യൻ ലയൺസാണ് റണ്ണേഴ്സ് അപ്പ്. പരിപാടികൾക്ക് വാരിയേഴ്സ് കമ്മിറ്റി അംഗങ്ങളായ പ്രകാശ് കളിച്ചാത്ത്, റഷീദ് പച്ചേരി, സക്കീർ കടുങ്ങാത്തുകുണ്ട്, ബഷീർ ചെബ്ര, അമീർ കല്ലാച്ചി, സുകു കരിങ്കപ്പാറ, അബുബക്കർ കടങ്ങോട്, ബാബു തിരൂർ, പരമൻകുണ്ടിൽ, ഷാജി കൊളക്കാട്ടിൽ, പ്രസാദ് ഉണ്ണികൃഷ്ണൻ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.