ഇസ്കി: ഇസ്കി മലയാളിക്കൂട്ടായ്മയുടെ നേതൃത്വത്തിൽ ഭക്ഷ്യവസ്തുക്കളുടെ കിറ്റുകൾ വിതരണം ചെയ്തു. കടകൾ അടച്ചതിനാൽ വരുമാനം ഇല്ലാതായ തൊഴിലാളികൾക്കാണ് കൂടുതലായും കിറ്റുകൾ എത്തിച്ചുകൊടുത്തതെന്ന് ഭാരവാഹികൾ പറഞ്ഞു. ഇതിനകം ഇസ്കി വിലായത്തിൽ മാത്രം 150 ഓളം കിറ്റുകൾ വിതരണം ചെയ്തുകഴിഞ്ഞു. കൂടുതൽ കിറ്റുകൾ വിതരണത്തിനായി ഒരുക്കുകയാണ്. ബിജു പുരുഷോത്തമൻ, ടി.വി. ഷഹീൻ, അബ്ദുൽ റഷീദ്, അലി അക്ബർ, അബ്ദുൽ റസാക്ക്, നസ്ലീ എന്നിവരുടെ നേതൃത്വത്തിലാണ് ഇതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ നടക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.