ഫ്ലാഷ് സെയിൽ; കേരള സെക്ടറിലേക്ക് മികച്ച ഓഫറുമായി ഒമാൻ എയർ

മസ്കത്ത്: ഗ്ലോബൽ ഫ്ലാഷ് സെയിലിന്റെ ഭാഗമായി കേരള സെക്ടറിലേക്ക് മികച്ച ഓഫറുമായി ഒമാന്റെ ദേശീയ വിമാന കമ്പനിയായ ഒമാൻ എയർ. ഇക്കണോമി ക്ലാസ് നിരക്കുകളിൽ 20ശതമാനം വരെ ഓഫറാണ് പ്രഖ്യാപിച്ചിട്ടുള്ളത്. കോഴിക്കോടേക്ക് 30, കൊച്ചിയിലേക്ക് 35, തിരുവനന്തപുരത്തേക്ക് 42 റിയാൽ എന്നിങ്ങനെയാണ് നിരക്കുകൾ തുടങ്ങുന്നത്.

ജൂലൈ രണ്ടുവരെയാണ് ഫ്ലാഷ് സെയിൽ ഓഫർ. സെപ്റ്റംബർ ഒന്ന് മുതൽ ഡിസംബർ 15 വരെയാണ് യാത്രാ കാലാവധി. ഇന്ത്യയിലെ മറ്റ് നഗരങ്ങളിലേക്കും ഓഫറുകൾ ലഭ്യമാണ്. മുംബൈ, ചൈന്നെ, ഡൽഹി, ഗോവ, ബംഗളുരു, ഹൈദരാബാദ് എന്നിവിടങ്ങളിലേക്ക് 25 ഉം ലക്‌നോവിലേക്ക് 45 റിയാലുമായാണ് ടിക്കറ്റ് നിരക്കുകൾ തുടങ്ങുന്നത്.

എയർ ഇന്ത്യാ എക്‌സ്പ്രസിനെ ആശ്രയിക്കുന്ന സാധാരണക്കാരായ മലയാളികളുൾപ്പെടെയുള്ളവർക്ക് ഒമാൻ എയറിന്റെ ഗ്ലോബൽ ഫ്ലാഷ് സെയിൽ അനുഗ്രഹമാകും. അതേസമയം ഓൺ ടൈം പെർഫോമൻസ് റാങ്കിങ്ങിൽ രണ്ടാം സ്ഥാനമാണ് ഒമാൻ എയറിനുള്ളത്. കൃത്യനിഷ്ഠ പാലിക്കുന്ന വിമാനമെന്ന ഖ്യാതി നിലനിർത്തുന്നതിലും ഒമാൻ എയർ പ്രത്യേകം ശ്രദ്ധ പുലർത്തുന്നുണ്ട്. യാത്രക്കാർക്ക് തടസ്സമില്ലാത്തതും വിശ്വസനീയവുമായ യാത്ര അനുഭവം സമ്മാനിക്കുന്നിലും ഒമാൻ എയറിന്റെ സേവനമികവ് പ്രശംസനീയമാണ്.

Tags:    
News Summary - Flash Sale; Oman Air brings great offers to Kerala sector

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.