പിടികൂടിയ മയക്കുമരുന്ന്
Posted On
date_range Updated On
date_range മയക്കുമരുന്നുമായി അഞ്ചുപേർ പിടിയിൽ
മസ്കത്ത്: വന്‍ തോതില്‍ മയക്കുമരുന്നുമായി അഞ്ചു പേരെ റോയൽ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്തു.
വടക്കന്‍ ബാത്തിന ഗവര്‍ണറേറ്റിലെ സഹം വിലായത്തില്‍ നിന്നാണ് പിടികൂടിയത്. വടക്കന്‍ ബാത്തിന പൊലീസ് കമാന്‍ഡും സഹം യൂനിറ്റ് സ്പെഷ്യല്‍ ടാസ്ക് ഫോഴ്സും ആണ് മയക്കുമരുന്ന് പിടിച്ചെടുത്തത്. 110 കിലോഗ്രാം ക്രിസ്റ്റല്‍ മെത്ത്, ഹാഷിഷ്, മോര്‍ഫിന്‍, മരിജ്വാന, 28,000 മയക്കുമരുന്ന് ഗുളികകള്‍ എന്നിവ പ്രതികളില്‍ നിന്നും കണ്ടെടുത്തു. നിയമ നടപടികള്‍ പൂര്‍ത്തിയാക്കിയതായി റോയൽ ഒമാൻ പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.