ഒമാനിലെ ദോഫാറിൽ വാഹനാപകടം; അഞ്ച് മരണം, 11 ​പേർക്ക് പരിക്ക്

മസ്കത്ത്: ഒമാനിലെ ദോഫാറിലുണ്ടായ വാഹനാപകടത്തിൽ അഞ്ചുപേർ മരിച്ചു. 11പേർക്ക് പരിക്കേൽക്കുകയും ചെയ്തു. സുല്‍ത്താന്‍ സഈദ് ബിന്‍ തൈമൂര്‍ റോഡില്‍ മഖ്ഷന് സമീപം വെള്ളിയാഴ്ച രാവിലെ ഏഴ് മണിയോടെയാണ് ദാരുണമായ സംഭവം അരങ്ങേറിയത്.

രണ്ട് ഒമാൻ പൗരന്മാരും മൂന്ന് യു.എ.ഇ പൗരന്മാരുമാണ് മരിച്ചത്. പരക്കേറ്റവരിൽ രണ്ട് ഒമാനികളും ഒമ്പത് യു.എ.ഇ സ്വദേശികളുമാണ് ഉൾപ്പെടുന്നത്. ഇവരിൽ അഞ്ചു പേർ കുട്ടികളാണ്. ഇവരുടെ നില ഗുരുതരമല്ലെന്ന് അധികൃതർ വ്യക്തമാക്കി. മൂന്ന് വാഹനങ്ങള്‍ തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നുവെന്ന് റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു. സംഭവ സ്ഥലത്തെത്തിയ പൊലീസ് മൃതദേഹം തുംറൈത്ത് ആശുപത്രിയിലേക്ക് മാറ്റി. 

Tags:    
News Summary - Five killed in road accident in Oman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.