ഒ.ഐ.സി.സി ഒമാൻ ദേശീയ കമ്മിറ്റി മുഹമ്മദ്കുട്ടി ഇടക്കുന്നത്തിനും ജാക്സൺ എബ്രഹാമിനും ഒ.ഐ.സി.സി ഒമാൻ ദേശീയ കമ്മിറ്റി നൽകിയ യാത്രയയപ്പ്
മസ്കത്ത്: ദീർഘനാളത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങുന്ന ഒ.ഐ.സി.സി മസ്കത്ത് റീജനൽ കമ്മിറ്റി പ്രസിഡന്റ് മുഹമ്മദ്കുട്ടി ഇടക്കുന്നത്തിനും ഇബ്ര റീജനൽ കമ്മിറ്റി പ്രസിഡന്റ് ജാക്സൺ എബ്രഹാമിനും ഒ.ഐ.സി.സി ഒമാൻ ദേശീയ കമ്മിറ്റി യാത്രയയപ്പ് നൽകി. ഒ.ഐ.സി.സി /ഇൻകാസ് ഗ്ലോബൽ ചെയർമാൻ കുമ്പളത്ത് ശങ്കരപ്പിള്ള ഉദ്ഘാടനം ചെയ്തു. ദേശീയ കമ്മിറ്റി ആക്ടിങ് പ്രസിഡന്റ് എസ്. പുരുഷോത്തമൻ നായർ അധ്യക്ഷതവഹിച്ചു.
ഒ.ഐ.സി.സിയുടെ ആദ്യകാല പ്രവർത്തകരിൽ ഒരാളായ മുഹമ്മദ്കുട്ടി ഇടക്കുന്നം മികച്ച സംഘാടകനും സന്നദ്ധ സാമൂഹിക സേവന രംഗത്ത് സംഘടനക്ക് ഒരു മുതൽക്കൂട്ടുമായിരുന്നുവെന്ന് അധ്യക്ഷപ്രസംഗത്തിൽ എസ്.പി. നായർ പറഞ്ഞു. ഇബ്രയിൽ സംഘടനയെ വളരെ മികച്ച രീതിയിൽ നയിച്ച് സംഘടനക്ക് ശക്തമായ അടിത്തറ ഉറപ്പിച്ചിട്ടാണ് ജാക്സൺ പടിയിറങ്ങുന്നതെന്നും അദ്ദേഹം പറഞ്ഞു. സംഘടനയുടെ തുടക്കം മുതൽ എല്ലാ പ്രതിസന്ധിഘട്ടങ്ങളിലും അടിയുറച്ചു പ്രവർത്തിച്ച മുഹമ്മദ്കുട്ടി ഇടക്കുന്നം ഒമാൻ പ്രവാസലോകത്തുള്ള ഏതൊരാളുടെയും, ജാതി മത കക്ഷിരാഷ്ട്രീയ ഭേദെമന്യേ ഏതു പ്രശ്നങ്ങളിലും ഒരു വിളിപ്പാടകലെ ഉണ്ടായിരുന്ന നേതാവായിരുന്നു എന്ന് കുമ്പളത്ത് ശങ്കരപ്പിള്ള പറഞ്ഞു.
ഇബ്രയിൽ ഒ.ഐ.സി.സിക്ക് ശക്തമായ വേരോട്ടമുണ്ടാക്കി, നിരവധി സാമൂഹിക സേവന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി സ്ഥാനമൊഴിയുന്ന ജാക്സൺ എബ്രഹാമിന് പുതിയ ജോലിയിൽ പ്രവേശിക്കുന്ന രാജ്യത്തെ കമ്മിറ്റിയുമായി ചേർന്ന് പ്രവർത്തനം തുടരുന്നതിനുള്ള സാഹചര്യം ഒരുക്കുമെന്നും കുമ്പളത്ത് ശങ്കരപ്പിള്ള പറഞ്ഞു. ദേശീയ കമ്മിറ്റി വൈസ് പ്രസിഡന്റുമാരായ റെജി കെ. തോമസ്, മാത്യു മെഴുവേലി, ജനറൽ സെക്രട്ടറിമാരായ നിയാസ് ചെണ്ടയാട്, അഡ്വ. എം.കെ. പ്രസാദ്, സമീർ ആനക്കയം, സെക്രട്ടറി സന്തോഷ് പള്ളിക്കൻ, ബർക റീജനൽ കമ്മിറ്റി പ്രസിഡന്റ് അജോ കട്ടപ്പന, മസ്കത്ത് റീജനൽ കമ്മിറ്റി സെക്രട്ടറി ജോർജ്ജ് വർഗീസ്, ഇബ്ര റീജനൽ കമ്മിറ്റി പ്രസിഡന്റ് അലി കോമത്ത്, സാമൂഹിക പ്രവർത്തകൻ സജി ഉതുപ്പാൻ തുടങ്ങിയവർ സംസാരിച്ചു.
ഇരുവർക്കും വിവിധ കമ്മിറ്റികളുട മൊമന്റോകളും നൽകി. കുട്ടികൾ അവതരിപ്പിച്ച കലാപരിപാടികളും അരങ്ങേറി. ദേശീയ കമ്മിറ്റി വൈസ് പ്രസിഡന്റ് സലീം മുതുവമ്മേൽ, സെക്രട്ടറിമാരായ വി.എം. അബ്ദുൽ കരീം, റെജി ഇടിക്കുള, മറിയാമ്മ തോമസ്, എക്സിക്യൂട്ടിവ് കമ്മിറ്റി അംഗമായ വിജയൻ തൃശൂർ, ഇ.വി. പ്രദീപ്, വിവിധ റീജനൽ, ഏരിയ കമ്മിറ്റി നേതാക്കളായ ഷൈനു മനക്കര, ജയ കുമാർ, ഹരിലാൽ കൊല്ലം, ജാഫർ, ഷാനവാസ്, ദിനേശ് ബഹല, റിലിൻ മാത്യു, മനാഫ് കോഴിക്കോട്, സുനിൽ എം.ആർ, പ്രിയാ ഹരിലാൽ, ഷാനു, മൊയ്തു വെങ്ങിലാട്ട്, കിഫിൽ, ഗോപി തൃശൂർ, ഫെബിൻ ജോസ് തുടങ്ങി നിരവധി നേതാക്കളും പ്രവർത്തകരും യോഗത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.