???????? ???????? ?????????????? ??????? ???? ???? ???? ????????? ???????? ???????????? ???????????? ???????????

തനിമ മത്ര ഏരിയ കുടുംബസംഗമം 

മത്ര: ‘സമാധാനം മാനവികത’ കാമ്പയിനിന്‍െറ  ഭാഗമായി തനിമ മത്ര ഏരിയ കമ്മിറ്റി റയ്യാന്‍ പാര്‍ക്കില്‍ കുടുംബസംഗമം സംഘടിപ്പിച്ചു. സമാധാനവും ശാന്തിയും നടമാടിയിരുന്ന, സുഖദു$ഖങ്ങളില്‍  ജാതി-മത ഭേദമന്യേ പരസ്പരം പങ്കുചേര്‍ന്നിരുന്ന  സുന്ദരമായ പാരമ്പര്യം നമുക്കുണ്ടായിരുന്നെന്ന് സംഗമത്തില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു. ആ പാരമ്പര്യത്തിന് ക്ഷതമേല്‍ക്കുന്ന  വാര്‍ത്തകളാണ് നാം കേട്ടുകൊണ്ടിരിക്കുന്നത്. പരസ്പര സ്നേഹം പുലര്‍ത്തുന്ന പാരമ്പര്യത്തെ നശിപ്പിക്കുന്ന പ്രവര്‍ത്തനങ്ങളെ ഒറ്റക്കെട്ടായി ചെറുത്തുതോല്‍പിക്കണമെന്നും സംഗമം ആഹ്വാനം ചെയ്തു. ഫൈസല്‍ മങ്ങാട്ടില്‍, സതീശന്‍, ഇദ്രീസ്, ഗംഗ എന്നിവര്‍ സംസാരിച്ചു. കുട്ടികള്‍  മതസൗഹാര്‍ദ ഗാനങ്ങള്‍  ആലപിച്ചു. ‘സമാധാനം, മാനവികത’ വിഷയത്തില്‍ കൊളാഷ്  പ്രദര്‍ശനം നടത്തി. സൗഹൃദ കൂട്ടായ്മയുടെ കോഓഡിനേറ്ററായി സക്കീറിനെ തെരഞ്ഞെടുത്തു. ഹംസക്കുട്ടി സംസാരിച്ചു.
 
Tags:    
News Summary - Famly meet

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.