വ്യാജവാർത്ത പ്രചരിപ്പിച്ചാൽ മൂന്ന്​ വർഷം തടവ്​

മസ്​കത്ത്​: കോവിഡ്​ വൈറസ്​ ബാധക്ക്​ ഒപ്പം തന്നെ വ്യാപകമായ ഒന്നാണ്​ വ്യാജ സന്ദേശങ്ങളും പ്രചരണങ്ങളും. ഔദ്യോഗിക സ്രോതസുകളിൽ നിന്നല്ലാത്ത വാർത്തകളും വിവരങ്ങളും സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നത്​ ശിക്ഷാർഹമായ കുറ്റമാണെന്ന്​ ഗവൺമ​െൻറ്​ കമ്മ്യൂണിക്കേഷൻസ്​ കഴിഞ്ഞ ദിവസം മുന്നറിയിപ്പ്​ നൽകി. മൂന്ന്​ വർഷം തടവും പിഴയുമാണ്​ ശിക്ഷ ലഭിക്കാൻ സാധ്യത.

ആളുകളെ ആശങ്കയിലാഴ്​ത്തുന്ന പ്രചരണങ്ങളാണ്​ കഴിഞ്ഞ ദിവസങ്ങളിൽ വ്യാപകമായി കൈമാറ്റം ചെയ്യപ്പെട്ടത്​. ഒാൺലൈനിലോ വാട്ട്​സ്​ആപ്പിലോ ലഭിക്കുന്ന വിവരങ്ങൾ അത്​ തെറ്റാണെന്ന്​ തോന്നിയാലും ഫോർവേഡ്​ ചെയ്യുന്നവരാണ്​ മിക്കവരും. സമാധാനാന്തരീക്ഷത്തെ ബാധിക്കുന്ന വാർത്തകളും പ്രചാരണങ്ങളും​ ശിക്ഷാർഹമാണെന്ന്​ ഗവൺമ​െൻറ്​ കമ്മ്യൂണിക്കേഷൻസ്​ അറിയിച്ചു.

Tags:    
News Summary - fake news oman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.