Posted On
date_range Updated On
date_range പ്രവാസിയുടെ പണം കൊള്ളയടിച്ചു; രണ്ട് പൗരന്മാര് അറസ്റ്റില്‍
മസ്കത്ത്: പ്രവാസിയുടെ പണം കൊള്ളയടിച്ച സംഭവത്തിൽ രണ്ട് ഒമാനി പൗരന്മരെ മസ്കത്തില്‍നിന്ന് അറസ്റ്റ് ചെയ്തു.
പ്രവാസിയുടെ പണം കൈക്കലാക്കിയ പ്രതികള്‍ അയാളുടെ ബാങ്ക് അക്കൗണ്ടിലെ പണം തങ്ങളുടെ അക്കൗണ്ടുകളിലേക്ക് നിര്‍ബന്ധിച്ച് ട്രാന്‍സ്ഫര്‍ ചെയ്യിപ്പിച്ചതായും റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു. മസ്കത്ത് ഗവര്‍ണറേറ്റിലെ സീബ് വിലായത്തിലാണ് സംഭവം.
ഡയറക്ടറേറ്റ് ജനറല്‍ ഓഫ് എന്‍ക്വയറീസ് ആന്‍ഡ് ക്രിമിനല്‍ ഇന്വെസ്റ്റിഗേഷന്സാണ് ഇരുവരെയും അറസ്റ്റ് ചെയ്തതെന്ന് ആര്.ഒ.പി അറിയിച്ചു. ഇവര്‍ക്കെതിരെ നിയമ നടപടികള്‍ പുരോഗമിക്കുകയാണെന്നും വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.