പ​വി​ത്ര​ൻ കാ​രാ​യി സാ​ദ ഹെ​ൽ​ത്ത് സെൻറ​റി​ൽ​നി​ന്ന് വാ​ക്​​സി​ൻ സ്വീ​ക​രി​ക്കു​ന്നു

പ്രവാസികളും വാക്​സിൻ എടുക്കുന്നു

സ​ലാ​ല: കോ​വി​ഡ്​ വാ​ക്​​സി​നേ​ഷ​ൻ സ​ലാ​ല​യി​ലും പു​രോ​ഗ​മി​ക്കു​ന്നു. ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ, ഹൃ​ദ​യ സം​ബ​ന്ധ​മാ​യ അ​സു​ഖ​മു​ള്ള​വ​ർ, ശ്വാ​സ​കോ​ശ രോ​ഗ​മു​ള്ള​വ​ർ, 60 വ​യ​സ്സ​ന്​ മു​ക​ളി​ലു​ള്ള​വ​ർ തു​ട​ങ്ങി മു​ൻ​ഗ​ണ​നാ പ​ട്ടി​ക​യി​ലു​ള്ള​വ​രെ​യാ​ണ്​ ആ​ദ്യ​ഘ​ട്ട വാ​ക്​​സി​നേ​ഷ​നി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്. സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​നും കൈ​ര​ളി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യു​മാ​യ പ​വി​ത്ര​ൻ കാ​രാ​യി ക​ഴി​ഞ്ഞ ദി​വ​സം സാ​ദ​യി​ലെ ഹെ​ൽ​ത്ത് സെൻറ​റി​ലെ​ത്തി വാ​ക്​​സി​ൻ സ്വീ​ക​രി​ച്ചു. മൂ​ന്നാ​ഴ്ച ക​ഴി​ഞ്ഞ് വീ​ണ്ടും ചെ​ന്ന് ര​ണ്ടാ​മ​ത്തെ ഡോ​സും സ്വീ​ക​രി​ക്ക​ണം. അ​തി​നു​ള്ള കാ​ർ​ഡും ന​ൽ​കു​ന്നു​ണ്ട്. കു​ത്തി​വെ​പ്പ് എ​ടു​ക്കു​മ്പോ​ഴോ അ​തി​ന് ശേ​ഷ​മോ എ​ന്തെ​ങ്കി​ലും ത​ര​ത്തി​ലു​ള്ള പ്ര​യാ​സം അ​നു​ഭ​വ​പ്പെ​ട്ടി​ല്ലെ​ന്ന് പ​വി​ത്ര​ൻ പ​റ​ഞ്ഞു. പ്ര​വാ​സി​ക​ൾ വാ​ക്​​സി​ൻ സ്വീ​ക​രി​ക്കാ​ൻ ധൈ​ര്യ​പൂ​ർ​വം മു​ന്നോ​ട്ട് വ​ര​ണ​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

24,204 പേ​രാ​ണ്​ ഇ​തു​വ​രെ കോ​വി​ഡ്​ വാ​ക്​​സി​ൻ സ്വീ​ക​രി​ച്ച​ത്. ആ​ദ്യ ഘ​ട്ട​ത്തി​ൽ ല​ക്ഷ്യ​മി​ട്ട​തി​െൻറ 90 ശ​ത​മാ​ന​വും പി​ന്നി​ട്ടു​ക​ഴി​ഞ്ഞ​താ​യി ആ​രോ​ഗ്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. മു​ൻ​ഗ​ണ​ന പ​ട്ടി​ക​യി​ൽ വാ​ക്​​സി​ൻ ന​ൽ​കു​ന്ന​വ​രി​ൽ 30 ശ​ത​മാ​നം വി​ദേ​ശി​ക​ളാ​ണ്​ ഉ​ള്ള​തെ​ന്ന്​ ആ​രോ​ഗ്യ മ​ന്ത്രി ക​ഴി​ഞ്ഞ ദി​വ​സം അ​റി​യി​ച്ചി​രു​ന്നു. മു​ൻ​ഗ​ണ​നാ പ​ട്ടി​ക​യി​ലു​ള്ള​വ​ർ​ക്ക്​ വാ​ക്​​സി​ൻ സൗ​ജ​ന്യ​മാ​യാ​ണ്​ ന​ൽ​കു​ന്ന​ത്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.