മസ്കത്ത്: മസീറയിൽ മരിച്ചനിലയിൽ കാണപ്പെട്ട തമിഴ്നാട് സ്വദേശിനിയുടെ മൃതദേഹം നാട്ടിലേക്കു കൊണ്ടുപോകാനുള്ള നടപടികൾ പുരോഗമിക്കുന്നു. ജൂൺ ഒന്നിനാണ് ജോലി ചെയ്യുന്ന വീട്ടിൽ ഗൂഡല്ലൂർ ജില്ലക്കാരിയായ പ്രേമാവതിയെ മരിച്ചനിലയിൽ കണ്ടെത്തിയത്. കൂടുതൽ മെച്ചപ്പെട്ട ജീവിത സാഹചര്യം തേടി, നാട്ടിലുള്ള ഏജന്റുമാർ മുഖേന ജനുവരിയിലാണ് പ്രേമാ വതി വീട്ടുജോലിക്കായി ഒമാനിൽ എത്തിയത്.
മരണത്തിലെ അവ്യക്തത ദൂരീകരിക്കാനായി മൃതദേഹം പോസ്റ്റ്മോർട്ടവും മറ്റു നടപടിക്രമങ്ങളും പാലിച്ച ശേഷമേ നാട്ടിലേക്കു അയക്കാൻ സാധിക്കൂ എന്നതിനാലാണ് ഇത്രയും കാലതാമസം നേരിടേണ്ടിവരുന്നതെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. മരിക്കുന്നതിന്റെ ദിവസങ്ങൾക്കുമുമ്പ് ഇവിടെ കുറച്ചു പ്രയാസങ്ങൾ അനുഭവിക്കുന്നുണ്ടെന്നു സൂചിപ്പിച്ച് നാട്ടിലുള്ള ഭർത്താവിനും ബന്ധുക്കൾക്കും പ്രേമാവതി വിഡിയോ സന്ദേശം അയച്ചിരുന്നു.
മസീറ ഹോസ്പിറ്റലിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലെത്തിക്കാനായി എംബസി അധികൃതർ, തമിഴ്നാട് മുഖ്യമന്ത്രി, ജില്ല കലക്ടർ എന്നിവർക്ക് ഭർത്താവ് നേരത്തേ പരാതി നൽകിയിരുന്നു. ഇതിനായുള്ള പരിശ്രമത്തിലാണ് മേഖലയിലുള്ള ബന്ധുക്കളും സാമൂഹിക പ്രവർത്തകരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.