പ്രവാസി സാഹിത്യോത്സവ് സ്വാഗതസംഘം
രൂപവത്കരണ യോഗത്തിൽനിന്ന്
മസ്കത്ത്: രിസാല സ്റ്റഡി സർക്കിൾ കലാലയം സാംസ്കാരികവേദിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന പതിനഞ്ചാമത് പ്രവാസി സാഹിത്യോത്സവ് സ്വാഗതസംഘം രൂപവത്കരിച്ചു. മത്രയിൽ ചേർന്ന യോഗത്തിൽ സാഹിത്യോത്സവത്തിന്റെ അഡ്വൈസറി ബോർഡ് അംഗങ്ങളായി റഫീഖ് ധർമടം, റഫീഖ് സഖാഫി, അബ്ദുല്ല ബാഖവി, ഹാരിസ് കൊല്ലം, അബാദ് ചെറൂപ്പ, ഹഖ്, ഫൈസൽ കറാമ എന്നിവരെയും ഷരീഫ് സഖാഫി (ചെയർ.), അബ്ദു റഹ്മാൻ ലത്ത്വീഫി, ത്വൽഹത് റംലി ഇർഫാനി (വൈസ് ചെയർ.), സിദ്ദീഖ് സഖാഫി ദാർസൈറ്റ് (ജനറൽ കൺവീനർ) എന്നിവർ ഉൾക്കൊള്ളുന്ന 40 അംഗ സ്വാഗതസംഘമാണ് രൂപവത്കരിച്ചത്. പതിനഞ്ചാമത് പ്രവാസി സാഹിത്യോത്സവ് ഈ വർഷം റൂവി സ്റ്റാർ ഓഫ് കൊച്ചി ഓഡിറ്റോറിയത്തിൽ നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.