മസ്കത്ത്: വ്യവസായിയും സാമൂഹിക പ്രവർത്തകനും ആൽ ഹരീബ് ബിൽഡിങ് മെറ്റീരിയൽ സ്ഥാപനങ്ങളുടെ മാനേജിങ് ഡയറക്ടറുമായ എം.എ.കെ ഷാജഹാെൻറ അപ്രതീക്ഷിതവും ആകസ്മികവുമായ വിയോഗത്തിൽ ഒമാൻ പൗരാവലി അനുശോചനം രേഖപ്പെടുത്തി. ബുധനാഴ്ച രാത്രി റൂവി ഖാബൂസ് മസ്ജിദിൽ നടന്ന മയ്യിത്ത് നമസ്കാരത്തിന് ശേഷം റൂവി ബദർ അൽ സമാ ആശുപത്രി ഒാഡിറ്റോറിയത്തിലാണ് അനുസ്മരണ യോഗം ചേർന്നത്.
സാമൂഹിക, സാംസ്കാരിക മണ്ഡലങ്ങളിലെ വിവിധ തുറകളിൽ തേൻറതായ വ്യക്തിമുദ്ര പതിപ്പിച്ച ഷാജഹാെൻറ വിയോഗം താങ്ങാൻ കഴിയാവുന്നതിലും അപ്പുറമാണെന്ന് യോഗത്തിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു. സേവനപ്രവർത്തങ്ങളിൽ കർമനിരതമായ ആ ജീവിതം മാതൃകാപരമാണ്. എംബസി ഒാണററി കോൺസുലാർ എന്ന നിലയിൽ നിസ്വാർഥ സേവനമാണ് അദ്ദേഹം കാഴ്ചവെച്ചത്. തെക്കൻ ശർഖിയ മേഖലയിലെ സാധാരണക്കാരെയും എംബസിയെയും കൂട്ടിച്ചേർക്കുന്ന കണ്ണിയായി വർത്തിക്കാൻ അദ്ദേഹത്തിന് സാധിച്ചു. ഇന്ത്യൻ സ്കൂളുകളുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ വിലമതിക്കാനാവാത്ത സേവനമാണ് അദ്ദേഹം നൽകിയത്.
അശരണരുടെ ആശാകേന്ദ്രമായിരുന്ന അദ്ദേഹത്തിെൻറ നിസ്വാർഥ സേവനങ്ങൾ ഇന്ത്യൻ സമൂഹത്തിെൻറ ഉന്നതിക്ക് വഴിയൊരുക്കിയിട്ടുണ്ട്. ആശയപരമായ വ്യതാസങ്ങൾ നിലനിൽക്കുമ്പോഴും എല്ലാ സംഘടനകളുമായി നല്ല ബന്ധം കാത്തുസൂക്ഷിക്കാനും എല്ലാവരെയും മുന്നോട്ടുനയിക്കാനും ദിശാബോധം നൽകാനും ഷാജഹാന് സാധിച്ചതായും യോഗത്തിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു.
ഷക്കീൽ അഹമ്മദ് അധ്യക്ഷത വഹിച്ച യോഗത്തിൽ വ്യവസായ പ്രമുഖൻ ഡോ.പി. മുഹമ്മദലി, ഇന്ത്യൻ എംബസി സെക്കൻഡ് സെക്രട്ടറി നീലു റോഹ്റ, ഇന്ത്യൻ സോഷ്യൽക്ലബ് ചെയർമാൻ ഡോ.സതീഷ് നമ്പ്യാർ, ഇന്ത്യൻ സ്കൂൾ ബോർഡ് ചെയർമാൻ വിൽസൺ.വി.ജോർജ്, സ്കൂൾ ബോർഡ് വൈസ് ചെയർമാൻ സി.എം. നജീബ്, സ്കൂൾ ഡയറക്ടർ ബോർഡ് അംഗം അസ്വാരി നിതിൻ ഡിയോറസ്, അസി.എജുക്കേഷൻ അഡ്വൈസർ ഡോ.അലക്സ്.സി.ജോസഫ്, ആദം ജ്വല്ലറി ഉടമ അബ്ദുൽഹമീദ് ആദം, ആർ.യൂസുഫ്, ബഷീർ മാസ്റ്റർ ദാർസൈത്ത്, ഇസ്ലാഹി സെൻറർ പ്രതിനിധി മുനീർ എടവണ്ണ, അരീജ് അഷ്റഫ്, പി.ടി.കെ ഷമീർ, പുറങ്ങ് അബ്ദുള്ള മൗലവി (സുന്നി സെൻറർ മസ്കത്ത്), അബ്ദുൽ അസീസ് വയനാട്, റഹ്മത്തുള്ള മഗ്രിബി, മുലദ സ്കൂൾ പ്രിൻസിപ്പൽ എസ്.െഎ ഷരീഫ് തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.