ദേ​ശീ​യ​ത​യു​ടെ പേ​രി​ൽ ന​ട​ക്കു​ന്ന​ത്​ ത​മ്മി​ല​ടി​പ്പി​ക്ക​ൽ –കെ.​പി. രാ​മ​നു​ണ്ണി

മ​സ്​​ക​ത്ത്​: ദേ​ശീ​യ​ത​യെ നി​ർ​വ​ചി​ക്കു​ന്ന​തി​ൽ ഗാ​ന്ധി​ജി​യും ടാ​ഗോ​റും ത​മ്മി​ൽ​പോ​ലും അ​ഭി​പ്രാ​യ വ്യ​ത്യാ​സം നി​ല​നി​ന്നി​രു​ന്ന​താ​യി പ്ര​ശ​സ്ത സാ​ഹി​ത്യ​കാ​ര​ൻ കെ.​പി. രാ​മ​നു​ണ്ണി അ​ഭി​പ്രാ​യ​പ്പെ​ട്ടു. ദേ​ശീ​യ​ത എ​ന്നാ​ൽ അ​പ​ക​ട​ക​ര​മാ​യ  മ​ഹാ​രോ​ഗ​മാ​ണെ​ന്നാ​ണ് ടാ​ഗോ​ർ പ​റ​ഞ്ഞ​ത്. എ​ന്നാ​ൽ, അ​തി​നെ ശ​രി​യാ​യ രീ​തി​യി​ൽ ഉ​പ​യോ​ഗി​ച്ചാ​ൽ അ​പ​ക​ട​മി​ല്ലെ​ന്നാ​ണ്​ ഗാ​ന്ധി​ജി പ​റ​ഞ്ഞ​ത്. 

ഇ​ന്ന്​ ദേ​ശീ​യ​ത​യു​ടെ പേ​രി​ൽ ന​ട​ക്കു​ന്ന​ത്​ ത​മ്മി​ല​ടി​പ്പി​ക്ക​ലാ​ണെ​ന്നും അ​ൽ ബാ​ജ്​ ബു​ക്​​​സ്​ സം​ഘ​ടി​പ്പി​ച്ച സാ​ഹി​ത്യ സം​വാ​ദ​ത്തി​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി​യ രാ​മ​നു​ണ്ണി പ​റ​ഞ്ഞു. ബ്രി​ട്ടീ​ഷു​കാ​ർ ത​മ്മി​ല​ടി​പ്പി​ച്ചാ​ണ്​ ഇ​ന്ത്യ​ക്കാ​രെ ഭ​രി​ച്ച​ത്​. ഇ​ന്ന്​ ദേ​ശീ​യ​ത​യു​ടെ പേ​രി​ൽ ജ​ന​ത്തെ ത​മ്മി​ല​ടി​പ്പി​ക്കു​ന്ന​വ​രും അ​തേ മാ​ർ​ഗ​മാ​ണ്​ പ​യ​റ്റു​ന്ന​ത്​. ഇ​ന്ന്​ ന​ല്ല ദേ​ശീ​യ​ത​യും മോ​ശം ദേ​ശീ​യ​ത​യും ഉ​ണ്ട്​. അ​പ​ര​നെ ശ​ത്രു​വാ​യി കാ​ണു​ന്ന​താ​ണ് മോ​ശം ദേ​ശീ​യ​ത. മ​റ്റു​ള്ള​തി​നെ സ്നേ​ഹ​ത്തോ​ടും കൗ​തു​ക​ത്തോ​ടെ​യും കാ​ണു​ക​യും അ​തി​ലെ ന​ല്ല​തി​നെ ഉ​ൾ​ക്കൊ​ള്ളാ​ൻ ത​യാ​റാ​വു​ക​യും വേ​ണം. ന​മ്മു​ടേ​തെ​ന്നു നാം ​ക​രു​തു​ന്ന പ​ല​തും ന​മ്മു​ടേ​ത​ല്ല. ഭൂ​ത​കാ​ല ആ​രാ​ധ​ന എ​ന്ന​തും ഫാ​ഷി​സ​ത്തി​​െൻറ  ഭാ​ഗ​മാ​ണ്. മ​റ്റു​ള്ള​വ​രെ അ​ന്യ​രാ​യി ക​ണ​ക്കാ​ക്കു​ന്ന സാം​സ്കാ​രി​ക ദേ​ശീ​യ​ത ഹി​റ്റ്​​ല​റു​ടെ ദേ​ശീ​യ​ത​യി​ൽ​നി​ന്ന്​ വ്യ​ത്യ​സ്​​ത​മ​ല്ല.  

ഹി​റ്റ്‌​ല​ർ എ​ങ്ങ​നെ മ​റ്റു​ള്ള​വ​രെ​യൊ​ക്കെ അ​ന്യ​ൻ ആ​ക്കി​യോ അ​താ​ണ് ഇ​ന്ത്യ​യി​ലും ന​ട​ക്കു​ന്ന​തെ​ന്നും രാ​മ​നു​ണ്ണി പ​റ​ഞ്ഞു. ഇ​ന്ന് ഓ​രോ കാ​ര്യ​ത്തി​ലും ഉ​ണ്ടാ​കു​ന്ന വ​ർ​ഗീ​യ ധ്രു​വീ​ക​ര​ണ​ത്തി​​െൻറ പ്ര​ത്യാ​ഘാ​തം വ​ള​രെ വ​ലു​താ​ണ്. വ​രും ത​ല​മു​റ​യെ അ​ത് എ​ങ്ങ​നെ ബാ​ധി​ക്കും എ​ന്ന​ത് ഭ​യ​പ്പെ​ടു​ത്തു​ന്ന ഒ​ന്നാ​ണ്. ന​മ്മു​ടെ കേ​ര​ള​ത്തി​ൽ അ​ട​ക്കം വ​ർ​ഗീ​യ മ​ന​സ്സ്​​ ക​ട​ന്നു​വ​രു​ന്നു​വെ​ന്ന​ത്​ ദുഃ​ഖ​ക​ര​മാ​ണെ​ന്നും രാ​മ​നു​ണ്ണി കൂ​ട്ടി​ച്ചേ​ർ​ത്തു. തു​ട​ർ​ന്ന് ന​ട​ന്ന ച​ർ​ച്ച​യി​ൽ ഷി​ലി​ൻ പൊ​യ്യാ​റ മോ​ഡ​റേ​റ്റ​ർ ആ​യി​രു​ന്നു. കൃ​ഷ്ണ​ദാ​സ് ആ​മു​ഖ പ്ര​ഭാ​ഷ​ണം ന​ട​ത്തി. മു​നീ​ർ വ​ര​ന്ത​ര​പ്പി​ള്ളി, ഗ​ഫൂ​ർ, ഷൈ​ന ഷാ​ജ​ൻ, റ​ഹ്​​മ​ത്തു​ള്ള, അ​സീ​സ്‌, അ​ന​സ്, സു​രേ​ഷ് ബാ​ബു എ​ന്നി​വ​ർ ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ത്തു. ഷൗ​ക്ക​ത്ത​ലി സ്വാ​ഗ​ത​വും രാ​ധാ​കൃ​ഷ്ണ കു​റു​പ്പ് ന​ന്ദി​യും പ​റ​ഞ്ഞു. 

Tags:    
News Summary - events oman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.