Posted On
date_range Updated On
date_range മാഗ്നറ്റിക് ഡാർട്ട്ബാൾ ചാമ്പ്യൻഷിപ് സംഘടിപ്പിച്ചു
മബേല: മബേല സൂഖിലെ യൂനിറ്റി സ്പോർട്സ് ക്ലബ് അൽ റയ്യാൻ ഷോപ്പിങ്ങുമായി സഹകരിച്ച് സംഘടിപ്പിച്ച രണ്ടാമത് മാഗ്നറ്റ് ഡാർട്ട് ബാൾ ചാമ്പ്യൻഷിപ്പിൽ ജംഷീർ തിരൂർ ചാമ്പ്യനായി. മൊത്തം 14 പേർ പെങ്കടുത്ത മത്സരത്തിൽ അബൂബക്കർ കണ്ണൂർ റണ്ണേഴ്സ് അപ് ആവുകയും ബോൾവിൻ ആൻറണി, സദഖത്തുള്ള എന്നിവർ മൂന്നാം സ്ഥാനം പങ്കിടുകയും ചെയ്തു. വിജയികൾക്ക് അൽ റയ്യാൻ മാനേജർ ഷാനവാസ്, പൈനാപ്പിൾ കോഫി ഷോപ്പ് ഉടമ ആരിഫ്, സാമി മൊബൈൽസ് മാേനജർ സബീൽ എന്നിവർ ചേർന്ന് ട്രോഫികളും പ്രോത്സാഹന സമ്മാനങ്ങളും കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.