Posted On
date_range Updated On
date_range ശൈഖ് മുഹമ്മദ് കാരകുന്ന് നാളെ സലാലയിൽ
സലാല: പ്രമുഖ പണ്ഡിതനും എഴുത്തുകാരനുമായ ശൈഖ് മുഹമ്മദ് കാരകുന്ന് നാല് ദിവസത്തെ സന്ദർശനത്തിനായി ബുധനാഴ്ച സലാലയിലെത്തുന്നു.
വൈകീട്ട് ഒമാൻ എയറിൽ എത്തുന്ന അദ്ദേഹത്തിന് ഐ.എം.ഐ പ്രവർത്തകർ സലാല വിമാനത്താവളത്തിൽ സ്വീകരണം നൽകും. പ്രവാചക ദർശനത്തിെൻറ സമകാലികത എന്ന തലക്കെട്ടിൽ വ്യാഴാഴ്ച രാത്രി ഒമ്പതിന് ഐ.എം.ഐ സലാല സംഘടിപ്പിക്കുന്ന സൗഹൃദ സമ്മേളനത്തിൽ അദ്ദേഹം മുഖ്യാതിഥിയായിരിക്കും. ഐ.എം.ഐ ഹാളിൽ നടക്കുന്ന പരിപാടിയിൽ ആർ.എം. ഉണ്ണിത്താൻ, മോഹൻദാസ് തമ്പി, ഡോ. അബൂബക്കർ സിദ്ദീഖ്, ബേബി ജോൺ താമരവേലി, കെ. മുഹമ്മദ് സാദിഖ്, കെ. ഷൗക്കത്തലി എന്നിവർ സംബന്ധിക്കും. ഡിസംബർ എട്ടിന് നടക്കുന്ന ഐ.എം.ഐ പ്രവർത്തക സംഗമത്തിലും ഡിസംബർ ഒമ്പതിന് നടക്കുന്ന ടീൻസ് മീറ്റിലും അദ്ദേഹം സംബന്ധിക്കുമെന്ന് ജനറൽ സെക്രട്ടറി അബ് ദുല്ല മുഹമ്മദ് അറിയിച്ചു. ഡിസംബർ 10 ഞായറാഴ്ച രാവിലെ അദ്ദേഹം സലാലയിൽനിന്ന് മടങ്ങും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.