Posted On
date_range Updated On
date_range അൽ മൗജ് മസ്കത്ത് ഫോേട്ടാഗ്രഫി മത്സരം: ഹൈതം ഖാമിസ് അൽ ഫാർസിക്ക് ഒന്നാം സ്ഥാനം
മസ്കത്ത്: നവോത്ഥാനദിനത്തിെൻറ ഭാഗമായി അൽ മൗജ് മസ്കത്ത് നടത്തിയ ഫോേട്ടാഗ്രഫി മത്സരത്തിെൻറ ഫലം പ്രഖ്യാപിച്ചു. നിസ്വ സൂഖിെൻറ ആകാശക്കാഴ്ച പകർത്തിയ ഹൈതം ഖാമിസ് അൽ ഫാർസിയുടെ ‘ദി സൂഖ് ഫ്രം ദി സ്കൈ’ എന്ന ചിത്രത്തിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. നിസ്വ സൂഖിെൻറ മനോഹാരിത ഡ്രോൺ ഉപയോഗിച്ചാണ് പകർത്തിയതെന്ന് അൽ ഫാർസി പറഞ്ഞു. ഇരുപത് മിനിറ്റോളം ചെലവഴിച്ചാണ് കൃത്യമായ ആംഗിളിലുള്ള ചിത്രം ലഭിച്ചതെന്ന് അൽ ഫാർസി പറഞ്ഞു. ഒമാൻ ഫോേട്ടാഗ്രഫി സൊസൈറ്റിയുമായി ചേർന്ന് സംഘടിപ്പിച്ച ഫോേട്ടാഗ്രഫി മത്സരത്തിൽ 140 ഫോേട്ടാഗ്രാഫർമാർ 520 ചിത്രങ്ങളാണ് സമർപ്പിച്ചത്. ഇതിൽ 37 ചിത്രങ്ങളാണ് സ്വീകരിച്ചത്. അൽ മൗജ് മസ്കത്തിൽ നടന്ന എക്സിബിഷനിലാണ് വിജയികളെ പ്രഖ്യാപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.