മസ്കത്ത് സോണ്‍ കലാലയം സാംസ്കാരിക വേദി സംഘടിപ്പിച്ച പാനല്‍ ചര്‍ച്ച
‘പരിസ്ഥിതി സൗഹൃദവും ശുചീകരണവും വ്യക്തി കേന്ദ്രീകൃതമാവണം’
മസ്കത്ത്: പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് മസ്കത്ത് സോണ്‍ കലാലയം സാംസ്കാരിക വേദി പാനല്‍ ചര്‍ച്ച സംഘടിപ്പിച്ചു. ആധുനിക യുവത്വവും പരിസ്ഥിതി സംരക്ഷണവുമെന്ന വിഷയത്തില്‍നടന്ന പരിപാടിയില്‍ പരിസ്ഥിതി സംരക്ഷണത്തിലും പരിസരശുചീകരണത്തിലുമുള്ള പ്രവാസികളുടെ പങ്ക് ചര്‍ച്ചയായി. കുടുംബിനികളിലും കുട്ടികളിലും ദൈനംദിന ജീവിത രീതിയില്‍ ആസൂത്രിതമായ പരിശീനങ്ങളിലൂടെയും ജീവിത ശീലങ്ങളിലൂടെയും ചുറ്റുപാടുകള്‍ ശുചിത്വവും പച്ചപ്പും നിലനിര്‍ത്താന്‍ സാധിക്കുമെന്ന സന്ദേശം ശ്രോതാക്കള്‍ക്കു കൈമാറി.
ഐ.സി.എഫ് മസ്കത്ത് സെന്‍ട്രല്‍ സെക്രട്ടറി ഖാരിജത് ഉദ്ഘാടനം ചെയ്തു. സിദ്ദീഖ് സഖാഫി കണ്ണൂര്‍, ആര്.എസ്.സി നാഷനല്‍ എക്സിക്യുട്ടിവ് അംഗം ശുഹൈബ് മോങ്ങം, മസ്കത്ത് സോണ്‍ ജനറല്‍ സെക്രട്ടറി റഷാദ് ചക്കരക്കല്‍, മസ്കത്ത് സോണ്‍ സെക്രട്ടറിമാരായ നിഷാദ് ഉളിയില്‍, ശാനിബ് കതിരൂര്‍, നൗഷാദ് പാലക്കാട് തുടങ്ങിയവര്‍ ചര്‍ച്ചയില്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.