മസ്കത്ത്: ഹരിത ഉൗർജ ഉൽപാദന മേഖലയിൽ കുതിപ്പ് ലക്ഷ്യമിട്ട് ഒമാൻ. ഇതിെൻറ ഭാഗമായി രാജ്യത്ത് 11 സ്ഥലങ്ങളിൽ പുനരുപയോഗിക്കാവുന്ന ഉൗർജ പദ്ധതികൾ സ്ഥാപിക്കുന്നതിെൻറ സാധ്യത സംബന്ധിച്ച് പഠനം നടത്തുമെന്ന് റൂറൽ ഏരിയാസ് ഇലക്ട്രിസിറ്റി കമ്പനി (റായ്കോ) അറിയിച്ചു. രാജ്യത്തിെൻറ വൈദ്യുതി ഉൽപാദനത്തിൽ ശുദ്ധ ഉൗർജത്തിെൻറ വിഹിതം ഉയർത്തുക ലക്ഷ്യമിട്ടാണ് പഠനമെന്ന് റായ്കോ സി.ഇ.ഒ എൻജിനീയർ സാലിഹ് ബിൻ നാസർ അൽ റൂംഹി പറഞ്ഞു. പഠനം നടത്തുന്നതിനായി കമ്പനി ഉടൻ കൺസൽട്ടൻറിനെ നിയമിക്കും.
സ്ഥലങ്ങൾ തീരുമാനമായാൽ പദ്ധതി സ്ഥാപിക്കുന്നതിനായുള്ള താൽപര്യപത്രങ്ങൾ ക്ഷണിക്കുമെന്നും അദ്ദേഹം അറിയിച്ചു. മുസന്ദം, അൽ വുസ്ത, ദോഫാർ ഗവർണറേറ്റുകളാണ് പദ്ധതികൾ സ്ഥാപിക്കുന്നതിന് പരിഗണനയിലുള്ളത്. ഇതിൽ ദോഫാർ ഗവർണറേറ്റിലെ ഹാർവീലിലാണ് ഒമാനിലെ ആദ്യ കാറ്റാടിപ്പാടം ഒരുങ്ങുന്നത്. റായ്കോയുടെയും അബൂദബി മസ്ദറിെൻറയും സംയുക്താഭിമുഖ്യത്തിൽ നിർമിക്കുന്ന പദ്ധതി 2019 അവസാനത്തോടെ പ്രവർത്തന സജ്ജമാകുമെന്നാണ് പ്രതീക്ഷയെന്നും നാസർ അൽ റൂംഹി പറഞ്ഞു.
പുതുതായി ആലോചനയിലുള്ള പദ്ധതികളുടെ സാമ്പത്തിക, സാേങ്കതിക സാധ്യതകൾ സംബന്ധിച്ചാകും പഠനം നടത്തുക. 2017 അവസാനത്തോടെയോ 2018 ആദ്യത്തോടെയോ ഇൗ പഠനം പൂർത്തിയാകും. സ്ഥലങ്ങൾക്ക് ഒപ്പം സൗരോർജ, കാറ്റാടിപ്പാടം അല്ലെങ്കിൽ രണ്ടും ചേർന്നുള്ള പദ്ധതി, പദ്ധതിക്കായുള്ള സ്ഥലങ്ങളുടെ എണ്ണം എന്നിവ പഠനശേഷമേ തീർപ്പാവുകയുള്ളൂവെന്നും നാസർ അൽ റൂംഹി പറഞ്ഞു.
നിലവിൽ റായ്കോയുടെ പ്ലാൻറുകളിൽ 320 മെഗാവാട്ട് വൈദ്യുതിയാണ് ഉൽപാദിപ്പിക്കുന്നത്. ഇൗ ഉൽപാദന കേന്ദ്രങ്ങൾ പുനരുപയോഗിക്കാവുന്ന ഉൗർജ സംവിധാനത്തിലേക്കോ അല്ലെങ്കിൽ ഹൈബ്രിഡ് സംവിധാനത്തിലേക്കോ മാറ്റുന്ന കാര്യവും പരിഗണനയിലുണ്ട്. വിദൂര സ്ഥലങ്ങളിൽ ഗ്യാസ് ലഭിക്കുക പ്രയാസമാണ്. ഇൗ സാഹചര്യത്തിൽ പുനരുപയോഗിക്കാവുന്ന ഉൗർജ സ്രോതസ്സുകൾ മികച്ച ബദൽമാർഗമാണെന്നും അൽ റൂംഹി പറഞ്ഞു. രാജ്യത്ത് വൈദ്യുതിയുടെ ആവശ്യം ഒാരോ വർഷവും 8-10 ശതമാനം എന്ന തോതിൽ ഉയരുന്നുണ്ട്.
2015ലെ വേനലിൽ 5700 മെഗാവാട്ട് ആയിരുന്നു ഉയർന്ന ഉപഭോഗം. 2021ലെ വേനൽ ആകുേമ്പാൾ ഇത് 9700 മെഗാവാട്ട് ആയി ഉയരും.
ഗ്യാസ് ഉപയോഗിച്ചുള്ള പ്ലാൻറുകളിലാണ് കൂടുതൽ വൈദ്യുതിയും ഉൽപാദിപ്പിക്കുന്നത്. ഏതാണ്ട് രണ്ടു ശതമാനം വൈദ്യുതി മാത്രമാണ് ഡീസൽ പ്ലാൻറുകളിൽ ഉൽപാദിപ്പിക്കപ്പെടുന്നത്.ഒമാനിലെ സൗരോർജ സാന്ദ്രത ലോകത്തിലെ ഏറ്റവും ഉയർന്ന തോതിലാണെന്ന് നേരത്തേ പഠനത്തിൽ കണ്ടെത്തിയിരുന്നു. ആദം, മനാ, ഇബ്രി, അൽ ഖാബൂറ എന്നിവിടങ്ങൾ സൗരോർജ പദ്ധതികൾ സ്ഥാപിക്കാൻ അനുയോജ്യമാണെന്നും പഠനത്തിൽ ചൂണ്ടിക്കാണിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.