ഒമാൻ ഓട്ടോമൊബൈൽ അസോസിയേഷനിൽ നടക്കുന്ന ‘മസ്കത്ത് ഈറ്റി’ൽനിന്ന്
മസ്കത്ത്: രുചിയുടെ പുതുലോകം തുറന്ന് ‘മസ്കത്ത് ഈറ്റ്’ ഭക്ഷ്യമേളയുടെ പുതിയ പതിപ്പിന് സീബിലുള്ള ഒമാൻ ഓട്ടോമൊബൈൽ അസോസിയേഷനിൽ തുടക്കമായി. ശനിയാഴ്ചവരെ നീളുന്ന മേളയിൽ രുചിവൈവിധ്യങ്ങളെ അടുത്തറിയാനുള്ള അവസരമാണ് ഒരുങ്ങിയിരിക്കുന്നത്. മേളയിൽ നിരവധി വിനോദ പരിപാടികളും പരിപാടികൾ അരങ്ങേറും.
കൂടാതെ, വിവിധ പ്രാദേശികവും അന്തർദേശീയവുമായ പാചകരീതികൾ അവതരിപ്പിക്കുന്ന ചെറുകിട ഇടത്തരം സംരംഭകരുടെ പങ്കാളിത്തവും മേളയിലുണ്ടാകുമെന്ന് പൈതൃക, ടൂറിസം മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. ഒമാൻ ടൂറിസം സ്ട്രാറ്റജി നടപ്പാക്കുന്നതിന്റെ ഭാഗമായി ഒമാനി പാചക കല ഫോറം എന്ന പേരിൽ ഒരു പരിപാടി ആരംഭിച്ചതായി മന്ത്രാലയത്തിലെ ഒരു ഉദ്യോഗസ്ഥൻ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.