Posted On
date_range Updated On
date_range ദുകം നിക്ഷേപക സമ്മേളനം ഒക്ടോബർ 20ന്
മസ്കത്ത്: അൽ വുസ്ത ഗവർണറേറ്റിലേക്ക് കൂടുതൽ നിക്ഷേപങ്ങൾ ആകർഷിക്കാൻ ലക്ഷ്യമിട്ട് സംഘടിപ്പിക്കുന്ന അഞ്ചാമത് ദുകം നിക്ഷേപക സമ്മേളനം ഒക്ടോബർ 20ന് ഒമാൻ കൺവെൻഷൻ ആൻഡ് എക്സിബിഷൻ സെന്ററിൽ നടക്കും. ബ്ലൂ ഇക്കോണമിയിലെ നിക്ഷേപാവസരങ്ങൾ എന്ന തലക്കെട്ടിലാണ് സമ്മേളനം.
ഒമാൻ ചേംബർ ഓഫ് കൊമേഴ്സ് അൽ വുസ്ത ഗവർണറേറ്റ് ശാഖ വിദേശ കാര്യ മന്ത്രാലയത്തിന്റെയും ഇക്കോണമിക് സോൺസ് ആൻഡ് ഫ്രീ സോൺസ് പൊതുഅതോറിറ്റിയുടെയും സഹകരണത്തോടെയാണ് സമ്മേളനം സംഘടിപ്പിക്കുന്നത്. ഫിഷറീസ്, ടൂറിസം മേഖലകൾക്ക് പുറമെ ഓയിൽ, ടൂറിസം, ലോജിസ്റ്റിക്സ് മേഖലകളിലെ നിക്ഷേപാവസരങ്ങൾ സമ്മേളനം ചർച്ച ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.