മസ്കത്ത്: ഒമ്പതിനായിരത്തിലധികം മയക്കുഗുളികകൾ കടൽവഴി ഒമാനിലേക്ക് കടത്താൻ ശ്രമിച്ച അനധികൃത കുടിയേറ്റക്കാരെ പൊലീസും കോസ്റ്റ്ഗാർഡും ചേർന്ന് പിടികൂടി. ബോട്ടിലുണ്ടായിരുന്ന 17 പേരാണ് അറസ്റ്റിലായത്. സുവൈഖ് വിലായത്തിലെ അൽ മുഅ്തമർ മേഖലയിലാണ് സംശയാസ്പദ സാഹചര്യത്തിൽ ബോട്ട് കണ്ടതെന്ന് പൊലീസ് പറഞ്ഞു. പൊലീസിനെ കണ്ട കുടിയേറ്റക്കാർ മയക്കുമരുന്ന് ബാഗുകൾ കടലിലെറിഞ്ഞെങ്കിലും പൊലീസ് അത് വീണ്ടെടുത്തു. ട്രമഡോൾ ഗുളികകളാണ് പിടിച്ചെടുത്തതെന്ന് പൊലീസ് പറഞ്ഞു. പിടിയിലായവരിൽ മൂന്നുപേർ മയക്കുമരുന്ന് കടത്തിയതായി കുറ്റസമ്മതം നടത്തി. മറ്റുള്ളവരെ അനധികൃത കുടിയേറ്റത്തിന് ശ്രമിച്ച കുറ്റത്തിനും അൽ ഖാബൂറ പൊലീസിന് കൈമാറി.
സീബിൽ മയക്കുമരുന്ന് കൈവശം വെച്ച ഏഷ്യൻ വംശജനാണ് പിടിയിലായത്. ഇയാളുടെ കൈയിൽ നിന്ന് സാമാന്യം നല്ല അളവിലുള്ള മോർഫിൻ കണ്ടെടുത്തതായി പൊലീസ് അറിയിച്ചു. സുവൈഖിൽനിന്ന് മയക്കുമരുന്ന് കൈവശം വെച്ച നാലുപേരും പിടിയിലായിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.