1) ഇന്ത്യക്കാരനിൽനിന്ന് പിടികൂടിയ കഞ്ചാവ്, 2) തായ് യാത്രക്കാരിയിൽനിന്ന് പിടികൂടിയ മയക്കുമരുന്ന്
മസ്കത്ത്: 5.3 കിലോഗ്രാം കഞ്ചാവുമായി മസ്കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇന്ത്യന്‍ യാത്രക്കാരന് പിടിയില്‍. മസ്കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ കസ്റ്റംസ് ഉദ്യോഗസ്ഥരാണ് പ്രതിയെ പിടികൂടിയത്. യാത്രക്കാരന്റെ സ്വകാര്യ ലഗേജിനുള്ളില്‍ ഒന്നിലധികം ബാഗുകള്‍ക്കുള്ളില്‍ പ്രഫഷനലായി ഒളിപ്പിച്ച നിലയിലായിരുന്നു മയക്കുമരുന്ന്. മയക്കുമരുന്ന് പിടികൂടന്നതിന്റെ വിഡിയോ ദൃശ്യങ്ങള്‍ ഒമാന്‍ കസ്റ്റംസ് പുറത്തുവിട്ടു.
മസ്കത്ത്: സ്വകാര്യ ലഗേജില്‍ 5.57 കിലോ കഞ്ചാവുമായി തായ്ലന്ഡില് നിന്നുള്ള യാത്രക്കാരി മസ്കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പിടിയില്‍. മസ്കത്ത് അന്താരാഷ്ട്ര വിമാനത്താവള കസ്റ്റംസാണ് പ്രതിയെ പിടികൂടിയതെന്ന് ഒമാന്‍ കസ്റ്റംസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.