സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി
അംഗങ്ങൾ രക്ഷാപ്രവർത്തനങ്ങൾ നടത്തുന്നു
മസ്കത്ത്: രാജ്യത്തെ പ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ വാദി ഹൊഖൈനിൽ രണ്ട് സ്വദേശി പൗരൻമാർ മുങ്ങിമരിച്ചത് കണ്ണീർ പടർത്തി. കഴിഞ്ഞ ദിവസമാണ് സംഭവം.
തെക്കൻ ബാത്തിനയിലെ സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി അംഗങ്ങൾ (സി.ഡി.എ.എ) എത്തിയാണ് മൃതദേഹം പുറത്തെടുത്തത്. ഇത്തരം അപകടങ്ങൾ ഒഴിവാക്കാൻ അനധികൃത പ്രദേശങ്ങളിൽ നീന്തുന്നത് ഒഴിവാക്കണമെന്ന് സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം, മുങ്ങിമരണങ്ങൾ ഒഴിവാക്കാനായി റുസ്താഖ് വിലായത്തിലെ വാദി അൽ ഹൊഖൈനിൽ അപകട സൂചന ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ട്. തെക്കൻ ബാത്തിനയിലെ ടൂറിസം മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ ബന്ധപ്പെട്ട വകുപ്പുകളുമായി ചേർന്നാണ് ബോർഡുകൾ ഒരുക്കിയത്. പ്രദേശത്തെ വെള്ളക്കെട്ടിൽ നിരവധി സഞ്ചാരികൾ അപകടത്തിൽപ്പെടുന്നത് പതിവായിരുന്നു.
ഈ സാഹചര്യത്തിലാണ് മുന്നറിയിപ്പ് നൽകുന്നതിനും ബോധവത്കരിക്കുന്നതിനുമായി സൂചന ബോർഡുകൾ സ്ഥാപിച്ചത്. എന്നാൽ, ഇതെല്ലാം അവഗണിച്ചാണ് പലരും ഇവിടേക്ക് എത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.