മുസന്ദത്ത് ഡ്രോൺ ആക്രമണം; ശക്തമായി അപലപിച്ച് ഒമാൻ

മസ്കത്ത്: ഒമാനിലെ മുസന്ദം ഗവർണറേറ്റിലെ ചില പ്രദേശങ്ങൾക്ക് നേരെ ഡ്രോൺ ആക്രമണമുണ്ടായതായി ഒമാൻ ഔദ്യോഗിക വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. രാജ്യത്തിന് നേരെ നടന്ന ഈ ആക്രമണത്തെ ഒമാൻ ശക്തമായ ഭാഷയിൽ അപലപിച്ചു. സുരക്ഷാ വൃത്തങ്ങളെ ഉദ്ധരിച്ചാണ് ഒമാൻ വാർത്താ ഏജൻസി ഞായറാഴ്ച ഇക്കാര്യം പുറത്തുവിട്ടത്.

മുസന്ദമിലെ ചില കേന്ദ്രങ്ങളെ ലക്ഷ്യമിട്ടാണ് ഡ്രോൺ പതിച്ചതെന്ന് വ്യക്തമാക്കിയെങ്കിലും, ആക്രമണത്തിലുണ്ടായ നാശനഷ്ടങ്ങൾ, ആളപായം, ആക്രമണത്തിന് പിന്നിൽ പ്രവർത്തിച്ചവർ ആര് എന്നത് സംബന്ധിച്ച കൃത്യമായ വിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ല. രാജ്യത്തിന്റെ സുരക്ഷക്കും സ്ഥിരതക്കും ഭീഷണി ഉയർത്തുന്ന ഇത്തരം ആക്രമണങ്ങൾ ഒരു തരത്തിലും അംഗീകരിക്കാൻ കഴിയില്ലെന്ന് സുൽത്താനേറ്റ് വ്യക്തമാക്കി. നിലവിലെ സാഹചര്യങ്ങളെ കൃത്യമായി നേരിടുന്നതിനും രാജ്യത്തിന്റെ സുരക്ഷ, അഖണ്ഡത, ജനങ്ങളുടെ ജീവൻ എന്നിവ സംരക്ഷിക്കുന്നതിനും ആവശ്യമായ എല്ലാ സുരക്ഷാ നടപടികളും സ്വീകരിക്കുമെന്നും ഒമാൻ ഭരണകൂടം അറിയിച്ചു.

Tags:    
News Summary - Drone attack in Musandam: Oman condemns it strongly

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.