പിടിച്ചെടുത്ത വാഹനം
Posted On
date_range Updated On
date_range ഹരിതഭംഗി നശിപ്പിച്ച് ഡ്രൈവിങ്; ദോഫാറിൽ വിനോദ സഞ്ചാരി അറസ്റ്റിൽ
മസ്കത്ത്: ദോഫാർ ഗവർണറേറ്റിന്റെ ഹരിത ഭൂപ്രകൃതിയെ നശിപ്പിക്കുന്ന വിധത്തിൽ വാഹനമോടിച്ചതിന് വിനോദസഞ്ചാരിക്കെതിരെ നിയമ നടപടിയെടുത്തു. ദോഫാർ ഗവർണറേറ്റ് പൊലീസ് കമാൻഡാണ് ഗൾഫ് വിനോദസഞ്ചാരിയെ അറസ്റ്റ് ചെയ്യുന്നത്.
വാഹനം ഡ്രിഫ്റ്റ് ചെയ്യുന്നതിന്റെയും മറ്റും വിഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് നടപടിയെടുക്കുന്നത്. വാഹനം പിടിച്ചെടുക്കുകയും ചെയ്തു. ഖരീഫ് സീസണിന്റെ ഭാഗമായെത്തുന്നവർ ഇവിടത്തെ പ്രകൃതിഭംഗിക്ക് കോട്ടംതട്ടുന്ന പ്രവർത്തനങ്ങളിൽനിന്ന് വിട്ടുനിൽക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.