Posted On
date_range Updated On
date_range വാഹനത്തിൽ അഭ്യാസ പ്രകടനം: ഡ്രൈവർമാർ അറസ്റ്റിൽ
മസ്കത്ത്: മാർഗ തടസ്സമുണ്ടാക്കും വിധം റോഡിൽ വാഹനങ്ങളുമായി അഭ്യാസ പ്രകടനം നടത്തിയതിന് ഒന്നിലധികം പേരെ അറസ്റ്റ് ചെയ്തതായി റോയൽ ഒമാൻ പൊലീസ് അറിയിച്ചു. വടക്കൻ ബാത്തിന ഗവർണറേറ്റിലെ ഷിനാസിലാണ് സംഭവം. ഇവരുടെ അഭ്യാസ പ്രകടനത്തിന്റെ വിഡിയോ സാമൂഹ മാധ്യമങ്ങളിൽ വൈറലായതിന്റെ അടിസ്ഥാനത്തിലാണ് നടപടി. പിടിയിലായവർക്കെതിരെ നിയമനടപടി സ്വീകരിച്ചുവരുന്നതായി പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.