മസ്കത്ത്: ഒമാനിലെ രണ്ടാമത്തെ വലിയ നഗരമായ സലാലയുടെ തീരപ്രദേശം സമഗ്രമായി പുനർനിർമിക്കാൻ മാസ്റ്റർപ്ലാൻ ഭവന നഗര ആസൂത്രണ മന്ത്രാലയം. ഒമാൻ വിഷൻ 2040 ന്റെ ഭാഗമായി, ഈ വർഷം അവസാനത്തോടെ ‘ന്യൂ സിറ്റി സലാല’ വാട്ടർഫ്രണ്ട് വികസനപദ്ധതിക്ക് തുടക്കമാകും. രാജ്യത്തുടനീളം നടപ്പാക്കുന്ന 33 ബില്യൺ ഒമാനി റിയാലിന്റെ വികസനപദ്ധതിയുടെ സുപ്രധാന ഭാഗമാണിത്.
പ്രമുഖ അന്താരാഷ്ട്ര ഡിസൈൻ സ്റ്റുഡിയോയായ സാസാക്കി രൂപകൽപന ചെയ്ത ഈ പദ്ധതി 7.3 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിലാണ് വ്യാപിച്ചു കിടക്കുന്നത്. 60,000 താമസക്കാർക്ക് വീടുകളൊരുക്കുന്ന 12,000-ത്തിലധികം റെസിഡൻഷ്യൽ യൂനിറ്റുകളാണ് പദ്ധതിയുടെ ഭാഗമായി നിർമിക്കുക. 35,00,000 ചതുരശ്ര മീറ്റർ തുറസ്സായ സ്ഥലങ്ങളും പാർക്കുകളും, 2,00,000 ചതുരശ്ര മീറ്റർ റീട്ടെയിൽ, ഹോസ്പിറ്റാലിറ്റി സ്ഥലങ്ങൾ, 1,00,000 ചതുരശ്ര മീറ്റർ സാംസ്കാരിക സ്ഥലങ്ങളും സൗകര്യങ്ങളും, രണ്ട് പുതിയ ആശുപത്രികൾ, സംയോജിത മൾട്ടി മോഡൽ ഗതാഗത ബന്ധങ്ങൾ എന്നിവയും പദ്ധതിയിൽ ഉൾപ്പെടും.
സലാല വിലായത്തിലെ അല്‍ ഹുസ്ന്, അല്‍ ഹഫ മാര്‍ക്കറ്റുകളോട് ചേര്‍ന്നുള്ള വാട്ടര്‍ ഫ്രണ്ട് പദ്ധതിയുടെ നിര്‍മാണ പ്രവൃത്തികളും പുരോഗമിക്കുകയാണ്. മസ്കത്ത് നാഷനല്‍ ഡെവലപ്മെന്റ് ആൻഡ് ഇന്‍വെസ്റ്റ്മെന്റ് കമ്പനി (അസാസ്) ആണ് വാട്ടര്‍ ഫ്രണ്ട് പദ്ധതി നടപ്പാക്കുന്നത്. ദോഫാര്‍ ഗവര്‍ണറേറ്റില്‍ വിവിധ വികസന പദ്ധതികളാണ് നടപ്പാക്കിവരുന്നത്. രാജ്യത്തെ പ്രധാന വിനോദ സഞ്ചാര മേഖലയായ ദോഫാറില്‍ കൂടുതല്‍ വികസനങ്ങള്‍ കൊണ്ടുവരുകയാണ് അധികൃതര്‍ ലക്ഷ്യമിടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.