ഡോ. പി. മുഹമ്മദ് അലി മസ്​കത്തിൽ വാർത്തസമ്മേളനത്തിൽ സംസാരിക്കുന്നു

ഡോ. പി. മുഹമ്മദലി ഒമാനിലെ നാഷനൽ യൂനിവേഴ്സിറ്റി ​ചെയർമാൻ

മസ്കത്ത്: ഒമാനിലെ പ്രശസ്ത പ്രഫഷനൽ യൂനിവേഴ്സിറ്റികളിൽ ഒന്നായ നാഷനൽ യൂനിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജിയുടെ പുതിയ ചെയർമാനായി ഗൾഫാർ എൻജിനീയറിങ് കമ്പനിയുടെ സ്ഥാപകനും മുൻ വൈസ് ചെയർമാനും മാനേജിങ് ഡയറക്ടറുമായിരുന്ന ഡോ. പി. മുഹമ്മദലി ചുമതലയേറ്റു. സുൽത്താൻ ഖാബൂസ് യൂനിവേഴ്സിറ്റി മുൻ വൈസ് ചാൻസലർ ഡോ. അലി അൽ ബിമാനിയാണ് പുതിയ വൈസ് ചാൻസലർ. 2018ൽ സ്ഥാപിതമായ നാഷനൽ യൂനിവേഴ്സിറ്റിക്ക് കീഴിലാണ് ഒമാനിലെ പ്രധാന പ്രഫഷനൽ കോളജുകളായ കാലിഡോണിയൻ കോളജ് ഓഫ് എൻജിനീയറിങ്, ഒമാൻ മെഡിക്കൽ കോളജ്, കോളജ് ഓഫ് ഫാർമസി എന്നിവയും പ്രവർത്തിക്കുന്നത്.

യൂനിവേഴ്സിറ്റിയുടെ ആരംഭം മുതൽ തന്നെ നിരവധി വിദ്യാഭ്യാസ വികസന പദ്ധതികളാണ് നടപ്പാക്കിവരുന്നത്. യൂനിവേഴ്സിറ്റിക്കുകീഴിലെ നാലാമത്തെ കോളജാണിത്. അടുത്തിടെ കോളജ് ഓഫ് അഡ്വാൻസ്ഡ് ടെക്നോളജി എന്ന പേരിൽ പുതിയ സ്ഥാപനം തുടങ്ങാൻ ഒമാൻ ഉന്നത വിദ്യാഭ്യാസ മന്ത്രാലയത്തിൽനിന്ന് അംഗീകാരം നൽകിയിട്ടുണ്ട്. യൂനിവേഴ്സിറ്റിക്ക് കീഴിലെ അഞ്ചാമത്തെ കോളജാണിത്. അടുത്തവർഷം മുതൽ ഇതിന്‍റെ പ്രവർത്തനം ആരംഭിക്കും.

വിദ്യാഭ്യാസ ഗുണനിലവാരം ഉയർത്തുന്നതിന്‍റെ ഭാഗമായി നാഷനൽ യൂനിവേഴ്സിറ്റി ലോകത്തിലെ നിരവധി പ്രശസ്ത യൂനിവേഴ്സിറ്റികളുമായി വിദ്യാഭ്യാസ പങ്കാളിത്ത കരാർ ഉണ്ടാക്കിയിട്ടുണ്ട്. സ്കോട്ട്ലൻഡിലെ ഗ്ലാസ്ഗോ കാലിഡോണിയൻ യൂനിവേഴ്സിറ്റി, അമേരിക്കയിലെ വെസ്റ്റ് വെർജിന യൂനിവേഴ്സിറ്റി സ്കൂൾ ഓഫ് മെഡിസിൻ, അമേരിക്കയിലെ സൗത്ത് കരോലൈന, വെല്ലൂർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, ജെ.എസ്.എസ് യൂനിവേഴ്സിറ്റി മൈസൂർ, എൻ.ഐ.ടി ദുർഗാപൂർ എന്നിവയാണ് അവ.

പുതുതായി ആരംഭിക്കുന്ന കോളജ് ഓഫ് അഡ്വാൻസ്ഡ് ടെക്നോളജിയുമായി സഹകരിക്കുവാൻ സിംഗപ്പൂരിലെ നൻയാങ് ടെക്നോളജി ധാരണയിലെത്തിയിട്ടുണ്ട്. കൂടാതെ, മണിപ്പാൽ യൂനിവേഴ്സിറ്റി, യേനപ്പോയ യൂനിവേഴ്സിറ്റി, കേരള ഡിജിറ്റൽ യൂനിവേഴ്സിറ്റി, എ.എസ്.എ.പി കേരള, ചെന്നൈ മാരിടൈം കോളജ് എന്നിവയുമായും സഹകരണ കരാറുകളിൽ എത്തിയിട്ടുണ്ട്. 31 രാജ്യങ്ങളിൽ നിന്നുള്ള വിദ്യാർഥികളും 16ലധികം രാജ്യങ്ങളിൽനിന്നുള്ള സമർഥരായ അധ്യാപകരും യൂനിവേഴ്സിറ്റിയിലുണ്ട്.

Tags:    
News Summary - Dr P Mohamed Ali took charge of National University of Oman Chairman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.