മസ്കത്ത്: ഒമാനിൽ സർക്കാർ വകുപ്പുകളിലും സ്ഥാപനങ്ങളിലും എക്സ്പെർട്ട്, കൺസൾട്ടൻറ് തസ്തികകളിൽ ജോലി ചെയ്യുന്ന വിദേശികളുടെ തൊഴിൽ കരാർ പുതുക്കരുതെന്ന് ദിവാൻ ഒാഫ് റോയൽ കോർട്ട് അറിയിച്ചു. ഇൗ തസ്തികകളിൽ ജോലി ചെയ്യുന്ന 70 ശതമാനത്തിലധികം വിദേശികളെയും നിലവിലെ കരാർ കാലാവധി കഴിയുന്ന മുറക്ക് പിരിച്ചുവിടണമെന്ന് കാട്ടി ദിവാൻ ഒാഫ് റോയൽ കോർട്ട് സർക്കുലർ പുറപ്പെടുവിച്ചു.
ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരീഖിെൻറ ഉത്തരവിെൻറ അടിസ്ഥാനത്തിലാണ് ദിവാൻ ഒാഫ് റോയൽ കോർട്ട് സർക്കുലർ പുറപ്പെടുവിച്ചത്. കൺസൾട്ടൻറ്, എക്സ്പർട്ട്, സ്പെഷ്യലൈസ്ഡ് മാനേജർ തസ്തികകളിൽ 25 വർഷമോ അതിൽ കൂടുതലോ സേവനം പൂർത്തിയാക്കിയ ഒമാനി ജീവനക്കാർക്ക് റിട്ടയർമെൻറ് നോട്ടീസ് നൽകാനും സർക്കുലർ സർക്കാർ വിഭാഗങ്ങൾക്ക് നിർദേശം നൽകി. കുറഞ്ഞത് എഴുപത് ശതമാനം സ്വദേശി ജീവനക്കാർക്കെങ്കിലും ഇത് ബാധകമാക്കണം. സീനിയോരിറ്റിയുടെ അടിസ്ഥാനത്തിലാണ് ഇത് ചെയ്യുന്നതെന്ന് ഉറപ്പുവരുത്തണം. ഇൗ വർഷം ഡിസംബർ 31ന് മുമ്പ് റിട്ടയർമെൻറ് നോട്ടീസ് നൽകുകയും വേണം. സർക്കാർ സർവീസിൽ 30 വർഷം പൂർത്തിയാക്കിയ സ്വദേശി ജീവനക്കാർക്കും സീനിയോരിറ്റിയുടെ അടിസ്ഥാനത്തിൽ റിട്ടയർമെൻറ് നോട്ടീസ് നൽകണമെന്ന് ദിവാൻ ആവശ്യപ്പെട്ടിട്ടുണ്ട്. കുറഞ്ഞത് 70 ശതമാനം പേർക്ക് ഡിസംബർ 31ന് മുമ്പ് നോട്ടീസ് നൽകണമെന്ന് സർക്കുലറിൽ നിർദേശിക്കുന്നു. ഉത്തരവ് നടപ്പാക്കപ്പെടുന്നുണ്ടെന്ന കാര്യം ഉറപ്പുവരുത്താൻ സ്റ്റേറ്റ് ആഡിറ്റ് ഇൻസ്റ്റിറ്റ്യൂഷനെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
അധികാരമേറ്റെടുത്ത ശേഷം ഫെബ്രുവരിയിൽ രാജ്യത്തെ അഭിസംബോധന ചെയ്ത് നടത്തിയ പ്രസംഗത്തിൽ രാജ്യത്തിെൻറ ഭരണസംവിധാനം നവീകരിക്കുന്നതിന് ഒപ്പം സർക്കാർ-സ്വകാര്യ മേഖലയിലെ തൊഴിൽ അന്തരീക്ഷം മെച്ചപ്പെടുത്തുന്നതിനാണ് താൻ പ്രഥമ പരിഗണന നൽകുകയെന്ന് സുൽത്താൻ ഹൈതം ബിൻ താരീഖ് അറിയിച്ചിരുന്നു. ഇതിനായി സർക്കാർ മേഖലയിൽ പുതിയ തൊഴിൽ സംവിധാനങ്ങളും നയങ്ങളും സ്വീകരിക്കുന്നതിന് ഒപ്പം നിലവിലുള്ളവ നവീകരിക്കുകയും ചെയ്യും. വലിയ അളവിലുള്ള തൊഴിൽ അന്വേഷകർക്ക് തൊഴിൽ മാർക്കറ്റിൽ പ്രവേശനം ഉറപ്പാക്കുന്നതിന് ഒപ്പം അവരുടെ തൊഴിൽ ഭദ്രത കൂടി ഉറപ്പുവരുത്തുന്ന രീതിയിലാകും നവീകരണ പ്രവർത്തനങ്ങൾ നടത്തുകയെന്നും സുൽത്താൻ പ്രസംഗത്തിൽ ചൂണ്ടികാട്ടിയിരുന്നു. ഏതാണ്ട് അമ്പതിനായിരത്തിലധികം വിദേശികളാണ് ഒമാനിൽ വിവിധ സർക്കാർ വകുപ്പുകളിൽ ജോലി ചെയ്യുന്നതെന്നാണ് ഏറ്റവും പുതിയ കണക്കുകൾ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.