മസ്കത്ത്: നാട്ടിൽനിന്ന് വരുംവഴി മസ്കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ തലകറങ്ങിവീണ് ചികിത്സയിലിരുന്ന ആലപ്പുഴ സ്വദേശി മരിച്ചു. നൂറനാട് പയ്യനല്ലൂർ സ്വദേശി ഗിരീഷൻ (60) ആണ് മരിച്ചത്. റോയൽ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ബുധനാഴ്ച ഉച്ചക്ക് രണ്ടോടെയായിരുന്നു അന്ത്യം. ഗാലയിലെ സ്വകാര്യ കമ്പനിയിൽ ജീവനക്കാരനായിരുന്ന ഗിരീഷന് നാട്ടിൽ നടത്തിയ പരിശോധനയിൽ ഹൃദയത്തിൽ ബ്ലോക്കുള്ളതായി കണ്ടെത്തിയിരുന്നു. ഡോക്ടർ യാത്ര ചെയ്യരുതെന്ന് നിർദേശവും നൽകിയിരുന്നതായി സുഹൃത്തുക്കൾ പറഞ്ഞു. നിരവധി വർഷങ്ങളായി ഒമാനിലുള്ള ഇദ്ദേഹത്തിന് ഭാര്യയും രണ്ടു മക്കളുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.