Posted On
date_range Updated On
date_range ഹൃദയാഘാതം: ചികിത്സയിലിരുന്ന മലയാളി മരിച്ചു
മസ്കത്ത്: ഹൃദയാഘാതത്തെ തുടർന്ന് റോയൽ ആശുപത്രിയിൽ ചികിത്സയിലിരുന്ന മലയാളി മരിച്ചു. കണ്ണൂര്‍ ചാല ബൈപ്പാസ് റോഡ് പുല്ലോളി വീട്ടിൽ അഷ്റഫ് (43)ആണ് മരിച്ചത്. ബഹ്ലയിൽ സൂപ്പർമാർക്കറ്റ് ജീവനക്കാരൻ ആയിരുന്നു. ഞായറാഴ്ച പകൽ താമസസ്ഥലത്ത് വെച്ച് ഹൃദയാഘാതമുണ്ടായതിനെ തുടർന്ന് നിസ്വയിലെ ആശുപത്രിയിലാണ് ആദ്യം പ്രവേശിപ്പിച്ചത്. നാലുമാസം മുമ്പാണ് അവധി കഴിഞ്ഞ് തിരിച്ചെത്തിയത്. മുഹമ്മദിെൻറയും പരേതയായ മറിയമിെൻറയും മകനാണ്. ഹസീനയാണ് ഭാര്യ. ഹിബയും ഷാസിനും മക്കളാണ്. മൃതദേഹം ഇന്ന് രാത്രി നാട്ടിലേക്ക് കൊണ്ടുപോകാൻ സാധിക്കുമെന്നാണ് പ്രതീക്ഷയെന്ന് ബന്ധു ജാഫർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.