ഒമാനിൽ കൊല്ലം സ്വദേശി തൂങ്ങിമരിച്ച നിലയില്‍

നിസ്വ: കൊല്ലം സ്വദേശിയെ താമസ സ്ഥലത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടത്തെി. മൂന്നാക്കര ഹാംഗസ് ഭവനില്‍ സുന്ദരത്തി​​െൻറ മകന്‍ ആന്‍റണി ബോസ് (40) ആണ് മരിച്ചത്. അല്‍ അത്യാബ് ബേക്കറിയുടെ നിസ്വ ബ്രാഞ്ചില്‍ ജീവനക്കാരനായിരുന്നു.

പുലര്‍ച്ചെ മുറിയില്‍ ഒപ്പം താമസിച്ചിരുന്നയാള്‍ ജോലിക്ക് പോയ ശേഷമാണ് ആത്മഹത്യ നടന്നതെന്ന് കരുതുന്നു. ഏഴുമാസം മുമ്പാണ് നാട്ടില്‍ നിന്ന് തിരിച്ചത്തെിയത്. സ്വര്‍ണം മാതാവും ലാലി ഭാര്യയുമാണ്. ആന്‍ലിയ ഏകമകളാണ്. രണ്ട് സഹോദരന്‍മാര്‍ ഒമാനിലുണ്ട്.

Tags:    
News Summary - death news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.