മുഹമ്മദ് കുഞ്ഞി
മസ്കത്ത്: കോവിഡ് ബാധിച്ച് ചികിത്സയിലിരുന്ന കാസർകോട് സ്വദേശി ഖസബിൽ മരിച്ചു. നെല്ലിക്കുന്ന് സ്വദേശി മുഹമ്മദ് കുഞ്ഞി പൂരണം (69) ആണ് മരിച്ചത്. ഖസബ് സൂഖിലെ ബൂഖ ഹോട്ടൽ ഉടമയായിരുന്നു.
മൂന്നാഴ്ചയോളമായി ഖസബ് ആശുപത്രിയിലെ വെൻറിലേറ്ററിലായിരുന്നു. ശ്വാസതടസ്സം നേരിട്ടതിനെ തുടർന്നാണ് തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചത്. കുടുംബസമേതം ഖസബിലാണ് താമസം.
ഭാര്യ: ആയിശ. മക്കൾ: നിയാസ്, സവാദ്, നിഷാന, ഷബാന, ശംസീന. മരുമക്കൾ: നൗഷാദ് മൂപ്പൻ, ഹാരിസ് കടവത്ത്, സാദിഖ് അണങ്കൂർ, ഫാത്തിമ നിയാസ്, ജംസീറ സവാദ്. മൃതദേഹം കോവിഡ് നിബന്ധനകൾ പാലിച്ച് ഖസബിൽ ഖബറടക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.