അബൂബക്കർ
Posted On
date_range Updated On
date_range കോവിഡ്: കണ്ണൂർ സ്വദേശി ഒമാനിൽ മരിച്ചു
മസ്കത്ത്: കോവിഡിനെ തുടർന്ന് ചികിത്സയിലിരുന്ന കണ്ണൂർ സ്വദേശി മസ്കത്തിൽ മരിച്ചു. ഇരിക്കൂർ ചൂളിയാട് ചാപ്പനകൊഴുമ്മൽ പുതിയ പുരയിൽ അബൂബക്കർ (61) ആണ് മരിച്ചത്.
അൽഖൂദിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. 20 വർഷമായി മസ്കത്തിലെ മദീന ഖാബൂസിൽ സൂപ്പർമാർക്കറ്റിൽ ജോലി ചെയ്തു വരുകയായിരുന്നു. സീനത്താണ് ഭാര്യ. മക്കൾ: അൻസീർ, അഷീർ, അസ്ന, അസ്ലം. മരുമകൾ: സഹല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.