ഒമാൻ ഇന്ത്യൻ ഇസ്ലാഹി സെന്റർ സംഘടിപ്പിച്ച ദഅവ സമ്മേളനം പ്രതിനിധി സംഗമം ദുബൈ അൽ റാഷിദ് സെന്റർ ഡയറക്ടർ ഡോ. സയ്യിദ് മുഹമ്മദ് ശാക്കിർ ഉദ്ഘാടനം ചെയ്യുന്നു
മസ്കത്ത്: ഒമാൻ ഇന്ത്യൻ ഇസ്ലാഹി സെന്റർ സംഘടിപ്പിച്ച ദഅവ സമ്മേളനം ബർക്കയിൽ നടന്നു. പ്രതിനിധിസംഗമം ദുബൈ അൽ റാഷിദ് സെന്റർ ഡയറക്ടർ ഡോ. സയ്യിദ് മുഹമ്മദ് ശാക്കിർ ഉദ്ഘാടനം ചെയ്തു.
കെ.എസ്.എൽ സീസൺ-2 ഫുട്ബാൾ ടൂർണമെന്റിന്റെ പോസ്റ്റർ പ്രകാശനം
ഒമാൻ ഇന്ത്യൻ ഇസ്ലാഹി സെന്റർ ദേശീയ പ്രസിഡന്റ് മുഹമ്മദ് ഷഫീർ വാടാനപ്പള്ളി അധ്യക്ഷത നിർവഹിച്ചു. വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ സംസ്ഥാന പ്രസിഡന്റ് പി.എൻ. അബ്ദുലത്തീഫ് മദനി മുഖ്യപ്രഭാഷണം നടത്തി.
വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് ശരീഫ് യു.എ.ഇ, ഒമാൻ ഇന്ത്യൻ ഇസ്ലാഹി സെന്റർ സീബ് യൂനിറ്റ് പ്രസിഡന്റ് അബ്ദുൽ കരീം, നിയാസ് വയനാട് എന്നിവർ സംസാരിച്ചു. ഷഫീർ (ബർക്ക), മൻസൂർ അലി (സോഹാർ), റാഷിദ് (സീബ്), അനസ് (റൂവി) എന്നിവർ വിവിധ സെന്ററുകളെ പ്രതിനിധീകരിച്ച് റിപ്പോർട്ട് അവതരിപ്പിച്ചു. ഒമാനിലെ വിവിധ സെന്ററുകളിൽ നിന്നുള്ള പ്രതിനിധികൾ സംഗമത്തിൽ പങ്കെടുത്തു. കുട്ടികൾക്ക് വേണ്ടി പ്രത്യേകം സംഘടിപ്പിച്ച ബാലസമ്മേളനത്തില്‍ മൻസൂർ അലി ഒറ്റപ്പാലം, റിൻഷിദ് ബിൻ ഹംസ, അൽ ഫഹദ് എന്നിവര്‍ നേതൃത്വം നൽകി. ഓപൺ ക്വിസ്, മെമ്മറി ടെസ്റ്റ്, കളറിങ് മൽസരങ്ങൾ സംഘടിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.