മസ്കത്ത്: ദാഖിലിയ ഫെസ്റ്റിവൽ ഫെബ്രുവരി 23 മുതൽ മാർച്ച് നാലുവരെ ബഹ്ലയിലെ പുരാവസ്തു സൈറ്റായ സലൂത്തിൽ നടക്കുമെന്ന് സംഘാടകർ അറിയിച്ചു. ചെറുകിട, ഇടത്തരം സംരംഭങ്ങളെ പിന്തുണക്കാനും ഗവർണറേറ്റിലെ സാംസ്കാരികവും ചരിത്രപരവുമായ പൈതൃകങ്ങളിലേക്കും വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കും സന്ദർശകരെ പരിചയപ്പെടുത്താനുമാണ് ഫെസ്റ്റിവൽ ലക്ഷ്യമിടുന്നത്. ഇത് ഗവർണറേറ്റിലെ വിനോദസഞ്ചാരത്തിനും സാമ്പത്തിക മേഖലക്കും ഉണർവേകുമെന്നാണ് കരുതുന്നത്.
ആഘോഷരാവുകളുമായി ദാഖിലിയ ഫെസ്റ്റിവൽ 23 മുതൽമേളയിൽ നിരവധി സാംസ്കാരിക, പൈതൃക, വിനോദ, സാഹസിക പ്രവർത്തനങ്ങളും പരിപാടികളും പ്രദർശനവും ഉണ്ടാകുമെന്ന് പൈതൃക, ടൂറിസം മന്ത്രാലയത്തിലെ ടൂറിസം പ്രമോഷൻ ഡയറക്ടർ ജനറൽ ഹൈതം മുഹമ്മദ് അൽ ഗസാനി പറഞ്ഞു. സാംസ്കാരിക പരിപാടികളും, നാടക പ്രദർശനങ്ങളും വിവിധ മത്സരങ്ങളും നിസ്വ ഫോർട്ടിലും അരങ്ങേറും. അൽ ഹംറയിലെ ഫാമുകൾ, ഫലജുകൾ, ചരിത്ര സ്മാരകങ്ങൾ എന്നിവയിലൂടെ പഴയ കാറിലൂടെ കടന്നുപോകുന്ന ടൂറും ആസൂത്രണം ചെയ്തിട്ടുണ്ട്.
ജബൽ ശസിൽ ജ്യോതിശാസ്ത്രവുമായി ബന്ധപ്പെട്ട പരിപാടികളും പ്രവർത്തനങ്ങളും മന്ത്രാലയം സംഘടിപ്പിക്കും. മന പബ്ലിക് പാർക്കിൽ പാരാഗ്ലൈഡിങ് ഷോ, ബഹ്ജത് സുമൈൽ പാർക്ക്, ഇസ്കി പബ്ലിക് പാർക്ക് എന്നിവിടങ്ങളിൽ വിവിധ പരിപാടികളും അരങ്ങേറും. അൽ ഐനിലും അൽ സവാദിലും മൗണ്ടൻ റേസ്, പരമ്പരാഗത കുതിരസവാരി കായിക ഇനങ്ങൾ, ആദമിൽ ടെന്റ് പെഗ്ഗിങ് മത്സരം, ബിദ്ബിദിൽ കവിത സായാഹ്നവും നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.