മസ്കത്ത്: മുന്നറിയിപ്പില്ലാതെ ഇന്ത്യന്‍ സര്‍ക്കാര്‍ നോട്ട് പിന്‍വലിച്ചത് സാധാരണക്കാരായ ജനങ്ങളുടെ ജീവിതം ദുരിതത്തിലാക്കിയെന്ന് കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്‍. രേഖയുള്ള പണം ബാങ്കില്‍ നിക്ഷേപിക്കാനും അത് ഇഷ്ടാനുസരണം പിന്‍വലിക്കാനുമുള്ള സാഹചര്യം സൃഷ്ടിച്ചതിന് ശേഷമായിരുന്നു സര്‍ക്കാര്‍ ഇത്തരം പദ്ധതി കൊണ്ടുവരേണ്ടിയിരുന്നത്. രാജ്യം ഇന്ന് വളരെയധികം ദാരിദ്ര്യത്തിലും കഷ്ടപ്പാടിലുമാണ്. അതിനാല്‍, സര്‍ക്കാര്‍ ഇക്കാര്യത്തില്‍ പുനര്‍വിചിന്തനം ചെയ്യണമെന്നും കാന്തപുരം പറഞ്ഞു. മസ്കത്തില്‍ ഹ്രസ്വ സന്ദര്‍ശനത്തിനത്തെിയ അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു. ദുബൈ സന്ദര്‍ശനത്തിനിടെ ഒരു ഇംഗ്ളീഷ് പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ ഇന്ത്യാരാജ്യത്ത് അസഹിഷ്ണുതയില്ളെന്ന് ഞാന്‍ പറഞ്ഞിട്ടില്ല.
അത് അവര്‍ എഴുതിയതാണ്. ഇന്ത്യയില്‍ മുസ്ലിം സമുദായത്തിന് ജീവിക്കാന്‍ പ്രയാസമുണ്ടോ എന്ന ചോദ്യത്തിന് മുസ്ലിം സമുദായത്തിന് ജീവിക്കാന്‍ പ്രയാസമില്ല എന്നാണ് പറഞ്ഞത്. ഒരു അന്യരാജ്യത്ത് വന്ന് ഇന്ത്യയില്‍ മുസ്ലിംകള്‍ക്കൊക്കെ ബുദ്ധിമുട്ടാണെന്ന് പറയാനുള്ള അവസ്ഥ നമ്മുടെ രാജ്യത്ത് ഉണ്ടായിട്ടില്ല. കേന്ദ്ര സര്‍ക്കാര്‍ ഇന്ത്യാ രാജ്യത്തിന്‍െറ ചരിത്രം മാറ്റിയെഴുതുന്നു എന്നാണ് അറിയുന്നത്. ചരിത്രം മാറ്റിയെഴുതിക്കഴിഞ്ഞാല്‍ ഇന്ത്യ എന്തായിരുന്നുവെന്ന് പിന്‍ തലമുറക്ക് മനസ്സിലാക്കാന്‍ സാധിക്കാതാവും. അതിനാല്‍, സര്‍ക്കാര്‍ ഈ നടപടിയില്‍നിന്ന് പിന്തിരിയണം. സുന്നികള്‍ ഐക്യപ്പെടണമെന്നത് ഞങ്ങള്‍ എപ്പോഴും പറഞ്ഞുകൊണ്ടിരിക്കുന്ന കാര്യമാണ്. രാജ്യത്തിന്‍െറ പൊതുതാല്‍പര്യത്തിന് യോജിച്ച് മുന്നോട്ടുപോകാന്‍ കഴിയുന്ന വിധത്തില്‍ സുന്നി സംഘടനകള്‍ക്കിടയില്‍ ഐക്യമുണ്ടാകുന്നത് നന്നായിരിക്കും. സുന്നി സംഘടന പിളര്‍ന്ന കാലഘട്ടത്തില്‍നിന്ന് മാറി ഐക്യപ്പെടാനുള്ള സാഹചര്യം എന്താണ് ഇന്നുള്ളതെന്ന ചോദ്യത്തിന് ഇസ്ലാം തെറ്റിദ്ധരിപ്പിക്കപ്പെടുന്ന പ്രവണത വളര്‍ന്നുവരുന്നതും ഏക സിവില്‍ കോഡ് കൊണ്ടുവരണമെന്ന കേന്ദ്രസര്‍ക്കാറിന്‍െറ വാദവും മറ്റുമാണെന്ന് അദ്ദേഹം മറുപടി നല്‍കി.
അങ്ങനെയെങ്കില്‍ എല്ലാ ഇസ്ലാമിക സംഘടനകളും യോജിക്കേണ്ടതല്ളേ എന്ന ചോദ്യത്തിന് ഏക സിവില്‍കോഡ് വിഷയത്തില്‍ ഹിന്ദുക്കളും മുസ്ലിംകളും എല്ലാവരും യോജിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ഏക സിവില്‍ കോഡ് എന്നുപറഞ്ഞാല്‍ വര്‍ഗീയതയാണ്. ഈ വര്‍ഗീയതക്കെതിരെ ഇവിടത്തെ മനുഷ്യരെല്ലാം യോജിക്കണം. അതുകൊണ്ട് ഹിന്ദു സംസ്കാരം മുസ്ലിംകള്‍ സ്വീകരിക്കണമെന്നോ മുസ്ലിം സംസ്കാരം ഹിന്ദുക്കള്‍ സ്വീകരിക്കണമെന്നോ ഇല്ല. അതുപോലെ സുന്നികളും സുന്നികളല്ലാത്തവരും ഈ വര്‍ഗീയതക്കെതിരെ യോജിക്കണം. പക്ഷേ, സുന്നികളല്ലാത്തവരുടെ സംസ്കാരത്തില്‍ സുന്നികള്‍ യോജിക്കണമെന്നോ സുന്നികളുടെ സംസ്കാരത്തില്‍ മറ്റുള്ളവര്‍ യോജിക്കണമെന്നോ ഇല്ല. സംഘടനകളുടെ സംയുക്ത യോഗത്തില്‍ പങ്കെടുക്കലും പങ്കെടുക്കാതിരിക്കലുമല്ല യോജിപ്പ് എന്നുപറയുന്നത്. ഏക സിവില്‍കോഡ് പാടില്ല എന്നത് എല്ലാവരും ഒറ്റ ശബ്ദത്തില്‍ പറയലാണ് യോജിപ്പ്. ഇത്തരം യോഗങ്ങളില്‍ സൗകര്യമുള്ളവര്‍ സൗകര്യമുള്ളപ്പോള്‍ പങ്കെടുക്കും.
അത് വേറെ വിഷയമാണ്. യോഗത്തില്‍ പങ്കെടുക്കേണ്ടിവന്നാല്‍ പങ്കെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ മുജാഹിദുകളുടെ ലയനത്തിന് പിന്നിലുള്ള ഒളിയജണ്ടകള്‍ കേരളീയ സമൂഹത്തിന് നന്നായി ബോധ്യമുണ്ട്. സമുദായ ഐക്യമെന്ന പേരില്‍ ഈ ലയനം കൊട്ടിഘോഷിക്കുന്നതില്‍ കാര്യമില്ല. ഭീകരവാദത്തിന്‍െറ ഉദ്ഭവം സലഫിസത്തില്‍നിന്നാണെന്ന് കണ്ടുപിടിക്കപ്പെടുകയും ലോകമൊട്ടാകെ ചര്‍ച്ചചെയ്യപ്പെടുകയും ചെയ്യുന്ന സാഹചര്യത്തില്‍ പെട്ടെന്ന് യോജിക്കുകയല്ലാതെ നിര്‍വാഹമില്ലാതായി. അതല്ലാതെ ഒരു പുതിയ കാരണവും ഇപ്പോഴുണ്ടായിട്ടില്ല. അവര്‍ ഭിന്നിച്ചത് ജിന്നുകളുടെയും ശൈത്വാന്‍െറയും മലക്കുകളുടെയുമൊക്കെ പേരിലാണ്. അവര്‍ ഭിന്നിച്ചപ്പോഴുള്ള ജിന്നൊക്കെ ഇന്നുമുണ്ടെന്നും കാന്തപുരം പറഞ്ഞു. മുത്തലാഖ് സംബന്ധിച്ച അലഹബാദ് ഹൈകോടതി വിധി ശ്രദ്ധയില്‍പെട്ടിട്ടില്ല. മുത്തലാഖ് ഹീനവും നിന്ദ്യവുമാണെന്ന് കോടതി അഭിപ്രായപ്പെട്ടുവെന്ന് ശ്രദ്ധയില്‍പെടുത്തിയപ്പോള്‍ അത് ഏതു സാഹചര്യത്തിലാണെന്ന് പരിശോധിക്കണമെന്ന് അദ്ദേഹം പറഞ്ഞു. എല്ലാ സമയത്തും മുത്തലാഖ് പാടില്ല എന്നത് ഞങ്ങളും പറയുന്നതാണ്. അതിന് പ്രത്യേകമായ ചില സാഹചര്യമുണ്ട്. ആ സാഹചര്യത്തിലേ പാടുള്ളൂ. അല്ലാത്ത സമയത്ത് ഹീനമാണെന്ന് ഞങ്ങളും പറയുന്നതാണ്. കോടതി അങ്ങനെയാണോ പറഞ്ഞിട്ടുള്ളത് എന്നത് വിധിയുടെ വിശദാംശം പഠിക്കുമ്പോഴേ പറയാന്‍ കഴിയുകയുള്ളൂ. തിരുകേശ പള്ളി നിര്‍മാണം എന്തായി എന്ന് ചോദിക്കുന്നവര്‍ക്ക് അനുഭവത്തില്‍ കാണുമ്പോള്‍ മനസ്സിലാകും എന്ന് അദ്ദേഹം പറഞ്ഞു.
തിരുകേശ പള്ളിയില്‍ നമസ്കരിക്കുന്നത് മഖാമു ഇബ്രാഹീമില്‍ നമസ്കരിക്കുന്നതിനേക്കാള്‍ പുണ്യകരമാണെന്ന് താന്‍ ഒരിക്കലും പറഞ്ഞിട്ടില്ളെന്നും അദ്ദേഹം അറിയിച്ചു. മര്‍കസ് നോളജ് സിറ്റി ചീഫ് എക്സിക്യൂട്ടിവ് ഓഫിസര്‍ ഡോ. അബ്ദുസ്സലാം, ഐ.സി.എഫ് ഒമാന്‍ നാഷനല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി നിസാര്‍ സഖാഫി, സിറാജ് സഖാഫി എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.