സി.​എ​സ്.​ഐ സെ​ന്റ് ജെ​യിം​സ് ച​ര്‍ച്ച് സു​വ​ര്‍ണ ജൂ​ബി​ലി സ​മ്മേ​ള​ന​ത്തി​ന്റെ സ​മാ​പ​ന ച​ട​ങ്ങി​ൽ​നി​ന്ന്

സി.​എ​സ്.​ഐ സെ​ന്റ് ജെ​യിം​സ് ച​ര്‍ച്ച് സു​വ​ര്‍ണ ജൂ​ബി​ലി ആഘോഷം സ​മാ​പി​ച്ചു

മ​സ്ക​ത്ത്: മ​സ്ക​ത്ത് സി.​എ​സ്.​ഐ സെ​ന്റ് ജെ​യിം​സ് ഇ​ട​വ​ക​യു​ടെ ഒ​രു വ​ർ​ഷം നീ​ണ്ടു​നി​ന്ന സു​വ​ർ​ണ​ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ൾ സ​മാ​പി​ച്ചു. സി.​എ​സ്.​ഐ സെ​ന്റ് ജെ​യിം​സ് ദേ​വാ​ല​യ​ത്തി​ൽ ന​ട​ന്ന സ​മാ​പ​ന പൊ​തു​സ​മ്മേ​ള​ന​ത്തി​ൽ സി.​എ​സ്.​ഐ മ​ധ്യ​കേ​ര​ള മ​ഹാ​ഇ​ട​വ​ക ബി​ഷ​പ്പ് റൈ​റ്റ്. റ​വ. ഡോ. ​മ​ല​യി​ൽ സാ​ബു കോ​ശി ചെ​റി​യാ​ൻ മു​ഖ്യാ​തി​ഥി​യാ​യി അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.

തി​രു​വ​ല്ല മ​ണ്ഡ​ലം എം.​എ​ല്‍.​എ മാ​ത്യു ടി. ​തോ​മ​സ് എ​ന്നി​വ​ര്‍ ഉ​ള്‍പ്പെ​ടെ നി​ര​വ​ധി വി​ശി​ഷ്ടാ​തി​ഥി​ക​ള്‍ ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ത്തു. വി​വി​ധ സ​ഭ​ക​ളി​ലെ ആ​ത്മീ​യ നേ​താ​ക്ക​ളും സാ​മൂ​ഹി​ക രം​ഗ​ത്തെ പ്ര​മു​ഖ​രും ച​ട​ങ്ങ് ധ​ന്യ​മാ​ക്കി. ഇ​ട​വ​ക വി​കാ​രി റ​വ. ജോ​സ​ഫ് തോ​മ​സ് അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ക​ണ്‍വീ​ന​ര്‍ വ​ര്‍ക്കി ചാ​ക്കോ (രാ​ജേ​ഷ്), ജോ​യ​ന്റ് ക​ണ്‍വീ​ന​ര്‍ വ​ര്‍ഗീ​സ് ജോ​ണ്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ച​ര്‍ച്ച് ക​മ്മി​റ്റി, ജൂ​ബി​ലി ക​മ്മി​റ്റി അം​ഗ​ങ്ങ​ള്‍ എ​ന്നി​വ​ര്‍ ചേ​ര്‍ന്ന് പ​രി​പാ​ടി​ക​ള്‍ വി​ജ​യ​ക​ര​മാ​യി സം​ഘ​ടി​പ്പി​ച്ചു. സു​വ​ര്‍ണ ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ച്ച ജൂ​ബി​ലി റാ​ലി​യി​ൽ സ​ഭാം​ഗ​ങ്ങ​ള്‍, യു​വ​ജ​ന​ങ്ങ​ള്‍, വി​ശ്വാ​സി​ക​ള്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു. 1976 ഫെ​ബ്രു​വ​രി 14നാ​ണ് മ​സ്ക​ത്ത് സി.​എ​സ്.​ഐ സെ​ന്റ് ജെ​യിം​സ് ഇ​ട​വ​ക സ്ഥാ​പി​ത​മാ​യ​ത്.

Tags:    
News Summary - CSI St. James Church Golden Jubilee Celebrations Conclude

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.