മസ്കത്ത്: സീസണല്ലാത്ത സമയത്ത് കൊഞ്ച് പിടിച്ചതിന് അഞ്ചുപേരെ അറസ്റ്റ് ചെയ്തു.ദോഫാർ ഗവർണറേറ്റിലെ ഡയറക്ടറേറ്റ് ജനറൽ ഓഫ് അഗ്രികൾച്ചറൽ, ഫിഷറീസ് ആൻഡ് വാട്ടർ റിസോഴ്സസിലെ ഫിഷറീസ് കൺട്രോൾ ടീമാണ് ബോട്ടിൽനിന്ന് ഇവരെ പിടികൂടുന്നതെന്ന് കൃഷി, ഫിഷറീസ്, ജലവിഭവ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
സദ വിലായത്തിലാണ് സംഭവം. കൊഞ്ച് ബന്ധനത്തിന് ഉപയോഗിച്ചിരുന്ന സാധന സാമഗ്രികൾ പിടിച്ചെടുക്കുകയും ചെയ്തു. മാർച്ച് ഒന്ന് മുതൽ മേയ് 31വരെയുള്ള കാലയളവിലാണ് കൊഞ്ച് പിടികൂടുന്നതിന് നിരോധനം ഏർപ്പെടുത്തിയിട്ടുള്ളത്. കോസ്റ്റ് ഗാർഡ് പൊലീസ്, റോയൽ ഒമാൻ നേവി, മാരിടൈം സെക്യൂരിറ്റി സെന്റർ, തൊഴിൽമന്ത്രാലയം എന്നിവയുൾപ്പെടെ ബന്ധപ്പെട്ട അധികാരികളുമായി സഹകരിച്ച് നിരീക്ഷണ കാമ്പയിനുകൾ നടത്തിവരുന്നുണ്ടെന്ന് കൃഷി, ഫിഷറീസ്, ജലവിഭവ മന്ത്രാലയം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.