മസ്കത്ത്: മാസങ്ങളോളം ശമ്പളം നിഷേധിക്കപ്പെടുകയും പിന്നീട് ജോലിയില്‍നിന്ന് പുറത്താക്കപ്പെടുകയും ചെയ്ത മലയാളി യുവാവിനെതിരെയുള്ള കള്ളക്കേസ് കമ്പനി പിന്‍വലിച്ചു. കണ്ണൂര്‍ കൂത്തുപറമ്പ് പെരുവ സ്വദേശി ഹനീഫ് കാക്കേരിക്ക് എതിരെ നല്‍കിയ കേസ് നിലനില്‍ക്കില്ളെന്നും കേസുമായി മുന്നോട്ടുപോയാല്‍ ഹരജിക്കാര്‍ തന്നെ കുടുങ്ങുമെന്നുമുള്ള നിയമോപദേശത്തെ തുടര്‍ന്നാണ് കമ്പനി കേസ് പിന്‍വലിക്കാന്‍ നിര്‍ബന്ധിതമായത്. ഇതോടെ, ഹനീഫിന് നാട്ടിലേക്ക് പോകാനുള്ള തടസ്സം നീങ്ങി. കൂടാതെ, നേരത്തേ കോടതി വിധിച്ച നഷ്ടപരിഹാരത്തുക അദ്ദേഹത്തിന് ലഭിക്കുകയും ചെയ്തു. ഞായറാഴ്ച രാവിലെ മസ്കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്ന് കൊച്ചിയിലേക്കുള്ള എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തില്‍ നാട്ടിലേക്ക് പോകുമെന്ന് ഹനീഫ് ‘ഗള്‍ഫ് മാധ്യമ’ത്തോട് പറഞ്ഞു. 1020 റിയാലാണ് നഷ്ടപരിഹാരമായി ലഭിച്ചത്.
അത് എട്ടുമാസത്തേക്കുള്ള നഷ്ടപരിഹാരമാണ്. എന്നാല്‍, കമ്പനിയുടെ കള്ളക്കേസ് കാരണം നാട്ടിലേക്കുള്ള യാത്ര നീട്ടിവെക്കേണ്ടിവന്നതിനാല്‍ ഏതാനും ആഴ്ചകള്‍കൂടി ഇവിടെനിന്ന് കേസ് നടത്തിയാല്‍ കൂടുതല്‍ നഷ്ടപരിഹാരം ലഭിക്കും. പക്ഷേ, തന്‍െറ അസുഖവും മറ്റു പ്രയാസങ്ങളും കാരണം അതിന് ശ്രമിക്കാതെ നാട്ടിലേക്ക് പോവുകയാണെന്ന് ഹനീഫ് അറിയിച്ചു.
പത്തനംതിട്ട സ്വദേശി നടത്തുന്ന ഫ്രോസന്‍ മീറ്റ് കമ്പനിയില്‍ ജീവനക്കാരനായി 2015 ജൂലൈയിലാണ് ഹനീഫ് ഒമാനില്‍ എത്തിയത്. നേരത്തേ റൂവിയില്‍ പ്രവര്‍ത്തിച്ചിരുന്ന കമ്പനി ഇപ്പോള്‍ ഗാലയിലേക്ക് മാറ്റിയിട്ടുണ്ട്. 2015 നവംബര്‍ മുതല്‍ ഹനീഫിന് ശമ്പളം നല്‍കാന്‍ കമ്പനിയുടമ തയാറായില്ല. 2016 ഫെബ്രുവരിയില്‍ ജോലിയില്‍നിന്ന് പുറത്താക്കുകയും ചെയ്തു. തുടര്‍ന്ന് ഹനീഫ് നാട്ടിലേക്ക് പോകാന്‍ ഒരുങ്ങിയെങ്കിലും കമ്പനി പാസ്പോര്‍ട്ട് നല്‍കാന്‍ തയാറായില്ല. അങ്ങനെയാണ് ഹനീഫ് റൂവിയിലെ തൊഴില്‍ കോടതിയെ സമീപിച്ചത്. നിരവധി തവണ ഹിയറിങ്ങിന് വിളിച്ചിട്ടും കമ്പനിയുടമ ഹാജരാകാത്തതിനാല്‍ കേസ് അല്‍ ഖുവൈറിലെ പ്രാഥമിക കോടതിയിലേക്ക് മാറ്റി.
അല്‍ ഖുവൈറിലെ പ്രാഥമിക കോടതിയാണ് 2016 ഒക്ടോബറില്‍ ഹനീഫിന് അനുകൂലമായി വിധി പുറപ്പെടുവിച്ചതും നഷ്ടപരിഹാരം നല്‍കാന്‍ നിര്‍ദേശിച്ചതും. എന്നാല്‍, ഹനീഫ് 4500 റിയാല്‍ മോഷ്ടിച്ചു എന്നുകാണിച്ച് കമ്പനിയുടമ പൊലീസില്‍ വ്യാജ കേസ് നല്‍കിയതിനാല്‍ നഷ്ടപരിഹാരം തടയപ്പെടുകയും നാട്ടിലേക്കുള്ള യാത്ര തടസ്സപ്പെടുകയുമായിരുന്നു. നഷ്ടപരിഹാരം ലഭിക്കുന്നതുമായി ബന്ധപ്പെട്ട് കോടതിയിലത്തെിയ ഹനീഫ് പൊലീസ് കസ്റ്റഡിയിലാവുകയും ചെയ്തു. കസ്റ്റഡിയിലായ അന്നുതന്നെ ബന്ധുക്കളും സാമൂഹിക പ്രവര്‍ത്തകരും ചേര്‍ന്ന് ജാമ്യത്തിലിറക്കിയിരുന്നു.
ഈ കേസാണ് ഇപ്പോള്‍ പിന്‍വലിക്കപ്പെട്ടിരിക്കുന്നത്. ജോലി നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് സഹോദരന്‍െറ സുഹൃത്തുക്കള്‍ക്കൊപ്പമായിരുന്നു ഹനീഫ് കഴിഞ്ഞിരുന്നത്. രോഗബാധിതനായിരുന്ന ഹനീഫ് മരുന്നിനും ഭക്ഷണത്തിനും ഏറെ പ്രയാസപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.