റവണക്ക് സുഹാർ ക്രിക്കറ്റ് ക്ലബ് ചാമ്പ്യൻസ് ട്രോഫി
ടൂർണമെന്റിൽ ജേതാക്കളായ മാംഗ്ലൂർ ഫ്രണ്ട്സ് സുഹാർ ടീം
സുഹാർ: റവണക്ക് സുഹാർ ക്രിക്കറ്റ് ക്ലബ് നടത്തിയ ആറാമത് ചാമ്പ്യൻസ് ട്രോഫി ടൂർണമെന്റിൽ മാംഗ്ലൂർ ഫ്രണ്ട്സ് സുഹാർ ടീം ജേതാക്കളായി.
ഫൈനലിൽ ബി.ടി.എസാണ് പരാജയപ്പെടുത്തിയത്. ബി.ടി.എസ് ആറ് ഓവറിൽ ഉയർത്തിയ 59 റൺസ് മൂന്നു പന്ത് ശേഷിക്കെ മറികടക്കുകയായിരുന്നു. പ്രജ്ജ്വൽ ഷെട്ടിയാണ് മാൻ ഓഫ് ദ മാച്ച്. മികച്ച ബാറ്റ്സ്മാനും ഇദ്ദേഹമാണ്. മികച്ച ബൗളറായി ബി.ടി.എസിന്റെ വെങ്കിയെയും പ്ലെയർ ഓഫ് ദ ടൂർണമെന്റായി പ്രജ്ജ്വൽ ഷെട്ടിയെയും തിരഞ്ഞെടുത്തു. അൽഫലജ് ഹൈപ്പർമാർക്കറ്റും അൽ ഇവാൻ ഹൈപ്പർമാർക്കറ്റുമാണ് ട്രോഫികൾ സ്പോൺസർ ചെയ്തത്. അലി അക്ബർ, രജിത് ട്രിവാൻഡ്രം എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.