മസ്കത്ത്: തലസ്ഥാന ഗവർണറേറ്റിലെ കോവിഡ് ബാധിതരുടെ എണ്ണം 400ലേക്ക് എത്തുന്നു. വെ ള്ളിയാഴ്ച 27 പേർക്കാണ് രാജ്യത്ത് കോവിഡ് 19 സ്ഥിരീകരിച്ചത്. ഇതിൽ 24പേരും മസ്കത്തി ൽ നിന്നുള്ളവരാണ്. ഇതോടെ തലസ്ഥാന ഗവർണറേറ്റിൽ മൊത്തം രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 393 ആയി ഉയർന്നു.
ഇതിൽ 69 പേർ സുഖം പ്രാപിച്ചു. മൂന്ന് മരണങ്ങളും മസ്കത്തിലാണ് നടന്നത്. 321 പേരാണ് മസ്കത്ത് ഗവർണറേറ്റിൽ ചികിത്സയിലുള്ളത്.
മസ്കത്ത് ഗവർണറേറ്റിലെ രോഗബാധിതരിൽ നല്ല പങ്കും മത്ര വിലായത്തിൽ നിന്നുള്ളവരാണ്. 28 പേർ ചികിത്സയിലുള്ള ദാഖിലിയ മേഖലയാണ് രോഗ ബാധിതരുടെ എണ്ണത്തിൽ രണ്ടാം സ്ഥാനത്ത്. ഇവിടെ 28 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇതിൽ 15 പേർ രോഗമുക്തരായി. വടക്കൻ ബാത്തിനയിൽ 17പേർ രോഗമുക്തരായി. അഞ്ചുപേർ ഇവിടെ ചികിത്സയിലാണ്. തെക്കൻ ബാത്തിനയിൽ രോഗം സ്ഥിരീകരിച്ച 20 പേരിൽ നാലുപേർ മാത്രമാണ് രോഗമുക്തരായിട്ടുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.