Posted On
date_range Updated On
date_range കോവിഡ് വാക്സിനേഷൻ: ഓൺലൈൻ ചർച്ച വെള്ളിയാഴ്ച
മസ്കത്ത്: കോവിഡ് വാക്സിനേഷനെ കുറിച്ച് പ്രവാസികളുടെ സംശയങ്ങൾ പരിഹരിക്കുന്നതിനായി ഓൺലൈൻ ചർച്ച സംഘടിപ്പിക്കുന്നു. 'കോവിഡ് വാക്സിനേഷനും പ്രവാസ ലോകവും' എന്ന തലക്കെട്ടിൽ ജൂൺ 11 വെള്ളിയാഴ്ചയാണ് പരിപാടി. ഒമാൻ സമയം വൈകീട്ട് 6.30ന് സൂം പ്ലാറ്റ്ഫോം വഴിയാണ് പരിപാടി നടക്കുക.
കേരള വിഭാഗത്തിെൻറ ഫേസ്ബുക്ക് പേജ് വഴിയും പരിപാടി കാണാം. ഇന്ത്യൻ സോഷ്യൽക്ലബ് കേരള വിഭാഗവും ഐ.എം.എ നെടുമ്പാശേരി ഘടകവും സംയുക്തമായി സംഘടിപ്പിക്കുന്ന പരിപാടിയിൽ ഒമാനിലെയും കേരളത്തിലെയും പ്രമുഖ ഡോക്ടർമാർ പങ്കെടുക്കും. പ്രേക്ഷകർക്ക് സംശയ നിവാരണത്തിനും അവസരമുണ്ടാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.