Posted On
date_range Updated On
date_range കോവിഡ് മൂന്ന് മലയാളികൾ കൂടി സലാലയിൽ മരിച്ചു
സലാല: കോവിഡ് ബാധിച്ച് ചികിത്സയിലുണ്ടായിരുന്ന മൂന്ന് മലയാളികൾ കൂടി സലാലയിൽനിര്യാതരായി. കോഴിക്കോട് നാദാപുരം സ്വദേശി നവാസ് (35) ,വടകര കോട്ടൂർ സ്വദേശി പൊറലേരി മീത്തൽ ഉണ്ണി (49), വടകര തായങ്ങാടി അയ്യം കൊല്ലി ഹംസ ( 40) എന്നിവരാണ് മരിച്ചത്.
നവാസ് കഴിഞ്ഞ പത്ത് വർഷമായി ഐ.ടി മേഖലയിൽ ജോലി ചെയ്ത് വരികയായിരുന്നു. കോവിഡ് ബാധിച്ച്സുൽത്താൻ ഖാബൂസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പാണ്ഡ്യ അസോസിയേറ്റ് സിൽ ജോലി ചെയ്ത്വരികയായിരുന്നു ഉണ്ണി. കോവിഡ് ബാധിതനായ ഇദ്ദേഹം ഹ്യദയാഘാതത്തെ തുടർന്നാണ് മരിച്ചത്.ഭാര്യ ഭവിത രണ്ട് മക്കളുണ്ട്. തായങ്ങാടി സ്വദേശി ഹംസ ഇന്നാണ് മരിച്ചത്. മാർക്കറ്റിൽ പച്ചക്കറി ഷോപ്പ് നടത്തി വരികായായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.